“ഫീഡ് എ ഫ്രണ്ട്” ഏറ്റെടുത്ത് ഖത്തർ മലയാളികൾ; ഫുഡ് കിറ്റുകൾ സംഭാവന ചെയ്ത് പ്രീമിയർ കാർഗോ
ഖത്തർ മലയാളീസ് “ഫീഡ് എ ഫ്രണ്ട്” ക്യാമ്പയിൻ ഖത്തറിലുടനീളമായി വ്യാപിക്കുന്നു. രാജ്യത്തെ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയിൽ നിന്നുണ്ടായ ഉദ്യമത്തിന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്ന് പിന്തുണകൾ ഒഴുകിയെത്തി. ഖത്തർ മലയാളീസ് ഔദ്യോഗിക സ്പോണ്സർ കൂടിയായ പ്രീമിയർ കാർഗോ &ലോജിസ്റ്റിക്സിന്റെ നേതൃത്വത്തിൽ 50-ഓളം ഫുഡ് കിറ്റുകൾ ഇന്നലെ മാത്രം സ്വീകരിച്ചു വിതരണം ചെയ്തു.
നേരത്തെ, രാജ്യത്തെ വിവിധ റസ്റ്ററന്റുകൾ ഭക്ഷണപ്പൊതികളുമായി ഞങ്ങളെ തേടിയെത്തിയിരുന്നു. പ്രീമിയർ കാർഗോ സംഭാവന ചെയ്ത ഫുഡ് കിറ്റുകളിൽ ഒരു കുടുംബത്തിനാവശ്യമായ എല്ലാ ഭക്ഷ്യ വസ്തുക്കളും സമാഹരിച്ചിരുന്നു.
മാസങ്ങളോളം നീണ്ട തൊഴിലില്ലായ്മ, തൊഴിൽ നഷ്ടം, മറ്റു പ്രതിസന്ധികൾ എന്നിവ കാരണം ഒരു നേരത്തെ ആഹാരത്തിന് പോലും കടം വാങ്ങേണ്ടി വരുന്നവർ നമുക്ക് ചുറ്റുമുണ്ടെന്ന തിരിച്ചറിവിൽ ആണ് ഖത്തർ മലയാളീസ് ഇത്തരമൊരു ക്യാമ്പയിന് ഇറങ്ങിത്തിരിച്ചത്.
ഭക്ഷണ വിതരണത്തിൽ മാത്രമൂന്നി സാമ്പത്തികേതരമായി മുന്നേറുന്ന ക്യാമ്പയിൻ പുരോഗമിക്കുന്തോറും ഞങ്ങൾ കണ്ടു മുട്ടിയ കാഴ്ചകൾ കൂടുതൽ ദയനീയമായിരുന്നു. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് ഖത്തർ മലയാളീസ് കമ്യൂണിറ്റി വഴി മുന്നോട്ട് വന്ന സേവന താല്പരരായ കോഡിനേറ്റർമാർ വഴിയാണ് ഇപ്പോൾ ഭക്ഷണവിതരണം പുരോഗമിക്കുന്നത്. ഇത് വരെ 100 കണക്കിന് കിറ്റുകൾ വിതരണം ചെയ്തിട്ടുണ്ട്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j