WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ഫഹസ് കേന്ദ്രങ്ങളുടെ പുതിയ പ്രവർത്തനസമയം അർദ്ധരാത്രി വരെയും, ഇന്നലെ മുതൽ പ്രാബല്യത്തിലായി.

ദോഹ: ഖത്തറിലെ ഫഹസ് (വാഹനപരിശോധന) കേന്ദ്രങ്ങളുടെ പ്രവർത്തനസമയം അധികരിപ്പിച്ച നടപടി ഇന്നലെ മുതൽ നിലവിൽ വന്നു. മെസെമീറിലെയും വാദി അൽ ബനത്തിലെയും ഫഹസ് സ്ഥാപനങ്ങളുടെ പ്രവർത്തന മണിക്കൂറുകൾ രാവിലെ 6 മുതൽ അർദ്ധരാത്രി 12 വരെ ആക്കിയതായി ഈയിടെ ഖത്തർ ഇന്ധന കമ്പനിയായ വുഖൂദ് ഉത്തരവിറക്കിയിരുന്നു. 11:30 ന് ഗേറ്റുകൾ അടക്കാനായിരുന്നു തീരുമാനം. 

നടപടി നിലവിൽ വന്ന ആദ്യദിവസമായ ഇന്നലെ തന്നെ ധാരാളം വാഹനങ്ങൾ സന്ധ്യ കഴിഞ്ഞും പരിശോധനക്കായി കാത്തുകിടന്നു. ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ സമയക്രമം നൽകുന്നതാണ് പുതിയ മാറ്റം.

അതേ സമയം ചൊവ്വാഴ്ച്ച മുതൽ തന്നെ ഇൻഡസ്ട്രിയൽ ഏരിയയിലെ ഫഹസ് കേന്ദ്രം വീണ്ടും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് പ്രസ്തുത കേന്ദ്രത്തിന്റെ പ്രവർത്തനം. 5:30 ന് തന്നെ ഗേറ്റുകൾ അടക്കും.

(Pic courtesy: Gulf Times)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button