ഭക്ഷ്യവസ്തുക്കളുടെ എക്സ്പെയറി തീയതിയിൽ മാറ്റം വരുത്തിയതിനെ തുടർന്ന് ഒരു ഫാക്ടറി അടച്ചുപൂട്ടുന്നതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.
അൽ റയ്യാൻ മുനിസിപ്പാലിറ്റിയിൽ കുപ്പി ജ്യൂസുകളുടെ കാലാവധി നീട്ടി തട്ടിപ്പ് നടത്തി വരുന്ന ഫാക്ടറി പിടിച്ചെടുത്തതായി മന്ത്രാലയം ട്വിറ്റർ ഹാൻഡിലിൽ അറിയിച്ചു.
ഇടത്തരം, ലഘുവ്യവസായ മേഖലയിൽ ആരോഗ്യ നിയന്ത്രണ വിഭാഗം നടത്തുന്ന മുനിസിപ്പാലിറ്റിയുടെ പരിശോധനാ കാമ്പയിനുകളുടെ ഭാഗമായാണ് നടപടി.
ഉപഭോക്തൃ സംരക്ഷണ നിയമവും ചട്ടങ്ങളും സംബന്ധിച്ച ബാധ്യതകൾ നിറവേറ്റുന്നതിൽ ഒരു അനാസ്ഥയും വെച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രാലയം ആവർത്തിച്ചു. നിയമലംഘകർക്കെതിരെ നടപടി സ്വീകരിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp