WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ഒക്ടോബറിൽ തണുപ്പുള്ളതും സുഖപ്രദവുമായ കാലാവസ്ഥ പ്രതീക്ഷിക്കാമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി

ഖത്തറിലെ സിവിൽ ഏവിയേഷൻ അതോറിറ്റി 2024 ഒക്ടോബർ മാസത്തിൽ രാജ്യത്തെ കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രവചനം പങ്കു വെച്ചു. ശരത്കാലം ആരംഭിക്കുമ്പോൾ, ഖത്തറിലുള്ളവർക്ക് തണുപ്പുള്ളതും കൂടുതൽ സുഖപ്രദവുമായ കാലാവസ്ഥ പ്രതീക്ഷിക്കാം.

ഒക്ടോബറിൽ, ക്യുമുലസ് മേഘങ്ങൾ കാണാനുള്ള സാധ്യത കൂടുതലാണ്, പ്രത്യേകിച്ച് ഉച്ചതിരിഞ്ഞ സമയങ്ങളിൽ. അതിരാവിലെ മൂടൽമഞ്ഞ് ഉണ്ടാകാം, പ്രത്യേകിച്ച് തീരത്ത് നിന്ന് അകലെയുള്ള പ്രദേശങ്ങളിൽ. പ്രധാനമായും വടക്കുപടിഞ്ഞാറ് നിന്ന് വടക്കുകിഴക്ക് ഭാഗത്തേക്കാണ് കാറ്റ് വീശുക. ഈ മാസം കരയിലും കടലിലും ശക്തമായ കാറ്റ് പ്രതീക്ഷിക്കുന്നു.

ശരാശരി താപനില 29.8 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്ന് അവർ പ്രവചിച്ചു. ഇത് വേനൽക്കാലത്തെ കൂടിയ താപനിലയിൽ നിന്നും വളരെയധികം കുറയുമെന്നാണ് വ്യക്തമാക്കുന്നത്. എന്നിരുന്നാലും, താപനിലയിൽ പല തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടായേക്കാം.

മുൻ വർഷങ്ങളിൽ ഖത്തറിൽ ഒക്ടോബറിലെ ഏറ്റവും കുറഞ്ഞ താപനില 1975-ലെ 16.6 ഡിഗ്രി സെൽഷ്യസായിരുന്നു. ഏറ്റവും കൂടിയ താപനില നിന്ന് 1967-ലെ 43.4 ഡിഗ്രി സെൽഷ്യസുമായിരുന്നു.

വേനൽച്ചൂടിൽ നിന്ന് ആശ്വാസം നൽകുന്നതും ദോഹയിലും പരിസരത്തുമുള്ള ഔട്ട്‌ഡോർ പ്രവർത്തനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതും കൂടുതൽ മനോഹരമായ ശരത്കാലത്തേക്കുള്ള മാറ്റത്തെ സൂചിപ്പിക്കുന്നതുമാണ് ഇപ്പോഴത്തെ കാലാവസ്ഥയിലുള്ള വ്യതിയാനങ്ങൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button