Qatar
വീടുകളിൽ വ്യാപക മോഷണം: പ്രവാസി അറസ്റ്റിൽ
നിരവധി ഭവന ഭേദനങ്ങൾ നടത്തി പണം, ഫോണുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, വീട്ടുപകരണങ്ങൾ, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ, എന്നിവ മോഷ്ടിച്ചതിന് പ്രവാസിയെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തു. ഇയാൾ ഏഷ്യൻ രാജ്യത്ത് നിന്നുള്ള പൗരനാണ്.
നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കുറ്റാരോപിതനായ വ്യക്തിയെയും പിടിച്ചെടുത്ത വസ്തുക്കളും അധികാരികൾക്ക് റഫർ ചെയ്തതായി ആഭ്യന്തര മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു.
വീടുകളുടെ സുരക്ഷ ഉറപ്പാക്കാനും വീടുകളിൽ സുരക്ഷാ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.