ഗാസയിൽ വെടിനിർത്തൽ നിലവിൽ വരാൻ ഖത്തർ നടത്തിയ ശ്രമങ്ങളെ പ്രശംസിച്ച് വിവിധ രാജ്യങ്ങളിലെ അംബാസിഡർമാർ
ഖത്തർ, ഈജിപ്‌ത്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയുടെ സംയുക്ത ശ്രമങ്ങളിലൂടെ നിലവിൽ വന്ന ഗാസയിലെ വെടിനിർത്തൽ കരാറിന് വിവിധ രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാർ ശക്തമായ പിന്തുണ അറിയിച്ചു. ജനുവരി 19 ഞായറാഴ്ച്ച ആരംഭിക്കുന്ന ഈ കരാർ, ശത്രുത അവസാനിപ്പിക്കാനും ബന്ദികളെ മോചിപ്പിക്കാനും ഗാസയ്ക്ക് മാനുഷിക സഹായം എത്തിക്കാനും ലക്ഷ്യമിടുന്നു.
കരാർ നടപ്പിൽ വരുത്തുന്നതിൽ ഖത്തറിൻ്റെ ഇടപെടലും നേതൃത്വവും മാനുഷിക സമീപനവും പരക്കെ പ്രശംസിക്കപ്പെട്ടു. ശാശ്വത സമാധാനം ഉറപ്പാക്കാൻ കരാർ നടപ്പാക്കേണ്ടതിൻ്റെ പ്രാധാന്യം അംബാസഡർമാർ ഊന്നിപ്പറഞ്ഞു.
പിന്തുണ അറിയിക്കുകയും ഖത്തറിലെ പ്രശംസിക്കുകയും ചെയ്‌ത അംബാസിഡർമാർ:
ടിമ്മി ഡേവിസ് – യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ അംബാസഡർ
ഡോ. മുസ്‌തഫ ഗോക്സു – തുർക്കി അംബാസഡർ
നീരവ് പട്ടേൽ – ബ്രിട്ടൻ്റെ അംബാസഡർ
ജീൻ-ബാപ്റ്റിസ്റ്റ് ഫൈവ്രെ – ഫ്രാൻസിൻ്റെ അംബാസഡർ
വിപുൽ – ഇന്ത്യൻ അംബാസഡർ
ഷെയ്ൻ ഫ്ലാനഗൻ – ഓസ്ട്രേലിയയുടെ അംബാസഡർ
സൈമൺ പുള്ളിസിനോ – മാൾട്ടയുടെ അംബാസഡർ
നവോട്ടോ ഹിസാജിമ – ജപ്പാൻ്റെ അംബാസഡർ
മുഹമ്മദ് ആമർ – പാകിസ്ഥാൻ അംബാസഡർ
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx