2022-ലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ശ്രമം വിജയിച്ചതിന് ശേഷം ഖത്തറിന് ഒരു രാജ്യവും നേരിടാത്തത്രയും അഭൂതപൂർവമായ വിമർശനമാണ് നേരിടേണ്ടി വന്നതെന്നും അവയിൽ ചിലത് അങ്ങേയറ്റം അപകീർത്തികരമാണെന്നും അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ചൊവ്വാഴ്ച പറഞ്ഞു.
ശൂറ കൗൺസിലിന്റെ 51-ാമത് വാർഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന ആദ്യ നിയമസഭാ കാലയളവിലെ രണ്ടാം സാധാരണ സെഷൻ ഉദ്ഘാടനത്തിൽ സംസാരിക്കുകയായിരുന്നു ശൈഖ് തമീം.
ഖത്തർ ഈ വിഷയം ആദ്യം നല്ല വിശ്വാസത്തോടെയാണ് കൈകാര്യം ചെയ്തതെന്നും ചില വിമർശനങ്ങളെ പോസിറ്റീവായി കണക്കാക്കുകയും ചെയ്തെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ പ്രചാരണത്തിന് പിന്നിലെ കെട്ടിച്ചമച്ച ആരോപണങ്ങളും ഇരട്ടത്താപ്പുകളും ഉടൻ വ്യക്തമായി. ഇത് പിന്നിലെ യഥാർത്ഥ കാരണങ്ങളും ഉദ്ദേശ്യങ്ങളും ചോദ്യം ചെയ്യാൻ നിരവധി ആളുകളെ പ്രേരിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് ഖത്തറിന്റെ വലുപ്പമുള്ള ഒരു രാജ്യത്തിന് വലിയ പരീക്ഷണമാണെന്ന് ഹിസ് ഹൈനസ് അമീർ പറഞ്ഞു.
“ഖത്തറികളായ ഞങ്ങൾ ഈ ദൗത്യത്തെ നേരിടാനും വിജയിപ്പിക്കാനുമുള്ള ഞങ്ങളുടെ കഴിവിലുള്ള വിശ്വാസത്തിൽ നിന്നാണ് വെല്ലുവിളി സ്വീകരിച്ചത്.”
“ഇത് എല്ലാവർക്കും ഒരു ചാമ്പ്യൻഷിപ്പാണ്, അതിന്റെ വിജയം എല്ലാവർക്കും വിജയമാണ്.” ഖത്തറിന്റെ സാമ്പത്തികവും സ്ഥാപനപരവുമായ ശക്തിയും സാംസ്കാരിക വ്യക്തിത്വവും പ്രകടിപ്പിക്കാൻ ലോകകപ്പ് അനുവദിക്കുമെന്ന് അമീർ പറഞ്ഞു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ >വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👇 https://chat.whatsapp.com/CGezRNsh35nLZC0vevQaom