WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ഇ-ബൈക്ക് റൈഡർമാർ റോഡിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു; വ്യാപക പരാതി

ആവർത്തിച്ചുള്ള മുന്നറിയിപ്പും നിർദ്ദേശങ്ങളും ഉണ്ടായിരുന്നിട്ടും, ചില ഇ-ബൈക്ക് റൈഡർമാർ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നത് ഗുരുതരമായ അപകടങ്ങളും കാൽനടയാത്രക്കാർക്കും മറ്റു ഡ്രൈവർമാർക്കും അസൗകര്യങ്ങളും സൃഷ്ടിക്കുന്നതായി വ്യാപക പരാതി.  

ഇ-സ്‌കൂട്ടർ റൈഡർമാർക്കായി ആഭ്യന്തര മന്ത്രാലയം (MoI) ഒരു കൂട്ടം നിയമങ്ങളും നിയന്ത്രണങ്ങളും നേരത്തെ മുതൽ പുറപ്പെടുവിച്ചിരുന്നു. “ഒരു സമർപ്പിത സൈക്കിൾ പാത മാത്രം ഉപയോഗിക്കുക. എപ്പോഴും റോഡിൻ്റെ വലതു വശത്തുകൂടി വാഹനമോടിക്കുക, ഹെൽമെറ്റും റിഫ്‌ളക്ടർ ക്ലോത്തും ധരിക്കുക, ഫിക്സഡ് ഫ്രണ്ട് ആൻഡ് റിയർ ലൈറ്റുകൾ ഉപയോഗിക്കുക,” എന്നിവയാണ് അവ.

അധികൃതരുടെ നിർദ്ദേശങ്ങൾ കൂടാതെ, ബോധവൽക്കരണത്തിൽ നിരവധി ഗ്രൂപ്പുകൾ സജീവമായി ഏർപ്പെട്ടിട്ടുണ്ട്.  നിർഭാഗ്യവശാൽ, ചില റൈഡർമാർ ഇവ പാടെ അവഗണിക്കുന്നു. വാഹനമോടിക്കുമ്പോൾ ഇവർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നു, ശരിയായ രീതിയിൽ ഹെൽമറ്റ് ധരിക്കുന്നില്ല. കൂടാതെ, ചട്ടങ്ങൾ ലംഘിച്ച് ഭാരമുള്ള വസ്തുക്കൾ സ്കൂട്ടറുകളിൽ കൊണ്ടുപോകുന്നു, ”ദോഹ നിവാസികളുടെ പരാതികൾ ഇങ്ങനെ.

പലരും ലൈറ്റുകളോ റിഫ്ലെക്റ്റിംഗ് വസ്ത്രങ്ങളോ ഇല്ലാതെ തെറ്റായ പാതയിലും ദിശയിലും സഞ്ചരിക്കുന്നു. അമിതവേഗത്തിലുള്ള റൈഡർമാർ നിറഞ്ഞ ഉൾറോഡുകളിലാണ് സ്ഥിതി കൂടുതൽ. ഭയാനകമായ സാഹചര്യം വാഹന ഡ്രൈവർമാരെ ചിലപ്പോൾ പരിഭ്രാന്തരാക്കുകയും കാൽനടയാത്രക്കാർക്ക് അസൗകര്യങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.

നേരത്തെ, ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിലെ അവയർനെസ് ഓഫീസർ ഫസ്റ്റ് ലഫ്റ്റനൻ്റ് ഹമദ് സലേം അൽ-നഹാബ്, ഇലക്ട്രിക് സ്‌കൂട്ടറിൽ അസന്തുലിതാവസ്ഥ ഉണ്ടാക്കുന്ന രീതിയിൽ ആളുകളെയോ ഭാരമുള്ള വസ്തുക്കളോ കൊണ്ടുപോകരുതെന്ന് റൈഡർമാരോട് അഭ്യർത്ഥിച്ചിരുന്നു.  

“കൂട്ടമായി റൈഡ് ചെയ്യരുത്. മറ്റ് സ്‌കൂട്ടറുകൾക്കിടയിൽ നിശ്ചിത അകലം ആവശ്യമാണ്,” അൽ റയ്യാൻ ടിവിയോട് സംസാരിക്കവെ MoI ഉദ്യോഗസ്ഥൻ പറഞ്ഞു.  

മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും പൊതുസ്ഥലങ്ങളിൽ കാൽനട പാതകൾ ഉപയോഗിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “ടയറുകൾ, ഷാസികൾ, ബ്രേക്കുകൾ, മുന്നിലും പിന്നിലും ലൈറ്റിംഗ് എന്നിവയുടെ കാര്യത്തിൽ സ്കൂട്ടറിൻ്റെ സുരക്ഷയും സന്നദ്ധതയും ഉറപ്പാക്കുക,” അദ്ദേഹം പറഞ്ഞു.

നിയമങ്ങൾ അനുസരിച്ച്, ഒരു ഇ-സ്കൂട്ടർ റൈഡർ അപകടമുണ്ടാക്കിയാൽ, രണ്ടാമത്തെ കക്ഷിക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് റൈഡർ ഉത്തരവാദിയാണ്. ഹമദ് മെഡിക്കൽ കോർപ്പറേഷനും ഇ-സ്‌കൂട്ടറുകൾ ഉൾപ്പെടുന്ന നിരവധി അപകടങ്ങൾ കണ്ടെത്തി റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌. സുരക്ഷിതമായ രീതിയിൽ വാഹനമോടിക്കാൻ HMC പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button