Qatar
അറേബ്യൻ പെനിൻസുലയുടെ വടക്കുകിഴക്കൻ ഭാഗത്തെ പൊടിപടലങ്ങൾ ഖത്തറിനെ ബാധിക്കും
അറേബ്യൻ പെനിൻസുലയുടെ വടക്കുകിഴക്കൻ ഭാഗത്ത് പൊടിപടലങ്ങൾ രൂപപ്പെട്ടതായി ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങൾ കാണിക്കുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ആയതിനാൽ ഇത് ഇന്ന് രാത്രി മുതൽ നാളെ രാവിലെ വരെ രാജ്യത്തെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ചില സ്ഥലങ്ങളിൽ 2 കിലോമീറ്ററിൽ താഴെ ദൃശ്യപരത കുറയാൻ ഇടയാക്കും.
നാളെ, ചില സ്ഥലങ്ങളിൽ ശക്തമായ കാറ്റും കടൽത്തീരത്ത് മോശം ദൃശ്യപരതയും അനുഭവപ്പെടാൻ ഇടയുണ്ട്. രാത്രി വൈകുവോളം കടൽക്ഷോഭത്തിനും സാധ്യതയുണ്ട്.
ഈ കാലയളവിൽ എല്ലാ പൗരന്മാരും താമസക്കാരും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു