ഖത്തറിൽ പൊടിശല്യം ക്രമേണ കുറയും; കാലാവസ്ഥാ മുന്നറിയിപ്പുകൾ തുടരും
ഖത്തറിൽ ശക്തമായി അനുഭവപ്പെടുന്ന പൊടിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ ക്രമേണ ഇല്ലാതാകുമെന്ന് കാലാവസ്ഥാ വകുപ്പ്. അതേസമയം പുതിയ വടക്കുപടിഞ്ഞാറൻ കാറ്റ് ഈ വാരാന്ത്യം വരെ തുടരുമെന്നും ചില സമയങ്ങളിൽ പൊടിപടലങ്ങൾ ശക്തമായിരിക്കുമെന്നും വകുപ്പ് മുന്നറിയിപ്പ് നൽകി.
സമുദ്ര മുന്നറിയിപ്പുകളും തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇറാഖിൽ രൂപപ്പെട്ട പൊടിക്കാറ്റിൽ ഇന്നലെ രാത്രി വൈകിയും ഇന്ന് പുലർച്ചെ മുതൽ ഖത്തറിനെയും മറ്റെല്ലാ മേഖലകളെയും ബാധിച്ചതായും ഭരണകൂടം പ്രസ്താവനയിൽ പറഞ്ഞു.
ഈ പൊടി നേരിട്ട് സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കാനും ശ്വാസനാളത്തിലേക്ക് കടക്കാതിരിക്കാൻ മാസ്ക് ധരിക്കാനും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പൗരന്മാരോട് അഭ്യർത്ഥിച്ചു.
ശക്തമായ കാറ്റ്, താഴ്ന്ന തിരശ്ചീന കാഴ്ച എന്നിവയെക്കുറിച്ച് കരയിലും കടലിലും യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കാൻ അധികൃതർ നിർദ്ദേശിച്ചു.