Qatar
കോർണിഷ് സ്ട്രീറ്റ് അടച്ചിട്ട ദിവസങ്ങളിൽ ദോഹ മെട്രോയിൽ റെക്കോഡ് യാത്രക്കാർ

ദോഹ: കോർണിഷ് സ്ട്രീറ്റ് അടച്ചിട്ട ദിവസങ്ങളിൽ ദോഹ മെട്രോയിൽ യാത്ര ചെയ്തവരുടെ എണ്ണത്തിൽ വൻ വർധന. 106,349 യാത്രക്കാർ ഈ ദിവസങ്ങളിൽ കോർണിഷ് സ്ട്രീറ്റ് മേഖലയിൽ നിന്ന് മാത്രം ദോഹ മെട്രോയെ ആശ്രയിച്ചതായി അധികൃതർ അറിയിച്ചു. മെട്രോയിലെ പതിവ് യാത്രക്കാരെ അപേക്ഷിച്ച് റെക്കോഡ് നിലയിലുള്ള വർധനവ് ആണിത്. ക്യുഎൻസിസി, വെസ്റ്റ് ബേ, കോർണിഷ്, അൽ ബിദ്ദ, സൂഖ് വാഖിഫ്, മഷീറെബ്, ഖത്തർ നാഷണൽ മ്യൂസിയം എന്നീ 7 സ്റ്റേഷനുകളാണ് മേഖലയിൽ സ്ഥിതി ചെയ്യുന്നത്.
ഖത്തർ പൊതുഗതാതത്തിൽ ദോഹ മെട്രോയുടെ ശക്തമായ പങ്കാണ് ഇത് വ്യക്തമാക്കുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഖത്തറിൽ റോഡിതര ഗതാഗതത്തിന് മെട്രോയെ ആശ്രയിക്കുന്നവരുടെ എണ്ണവും വർദ്ധിക്കുകയാണ്. റോഡിലെ ഗതാഗതകുരുക്കിന് ഇത് വലിയ അളവിൽ പരിഹാരമാകുമെന്നും കരുതപ്പെടുന്നു.
https://twitter.com/metrotram_qa/status/1425019036090445825?s=19