AFC ചാമ്പ്യൻസ് ലീഗ്: സർവീസിൽ മാറ്റം പ്രഖ്യാപിച്ച് ദോഹ മെട്രോ
AFC ചാമ്പ്യൻസ് ലീഗ് 2023 ന്റെ ഭാഗമായി ദോഹ മെട്രോ തങ്ങളുടെ സർവീസ് 2023 നവംബർ 7 ചൊവ്വാഴ്ച പുലർച്ചെ 2 മണി വരെ നീട്ടുമെന്ന് പ്രഖ്യാപിച്ചു.
കൂടാതെ, M311 എന്ന മെട്രോലിങ്ക്, സ്‌പോർട് സിറ്റി മെട്രോ സ്റ്റേഷന് പകരം അൽ സുഡാൻ ബസ് സ്റ്റേഷനിൽ നിന്നാണ് പ്രവർത്തിക്കുക. സ്‌പോർട് സിറ്റി മെട്രോ സ്‌റ്റേഷനു പകരം അൽ വാബ് ക്യുഎൽഎം മെട്രോ സ്‌റ്റേഷൻ വഴി സ്‌പോർട് സിറ്റി, അൽ വാബ് സർവീസ് ഏരിയകൾ സർവീസ് നടത്തും.
ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ അടങ്ങുന്ന അൽ-നാസർ ടീം ഖത്തരി ക്ലബ് അൽ ദുഹൈലിനെ നേരിടും. മത്സരത്തിന് ധാരാളം പ്രാദേശിക, ജിസിസി ആരാധകരെ പ്രതീക്ഷിക്കുന്നു. ടിക്കറ്റുകൾ ഇതിനോടകം വിറ്റുതീർന്നു. അന്നേ ദിവസം തിരക്ക് കണക്കിലെടുത്താണ് ദോഹ മെട്രോ, മെട്രോ ലിങ്ക് സേവനങ്ങളിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചത്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv