‘നീറ്റ്’ പരീക്ഷ കേന്ദ്രങ്ങളിൽ ദോഹയും

ഇന്ത്യൻ വിദ്യാർത്ഥികൾക്കുള്ള നീറ്റ് (എംബിബിഎസ്) മത്സര പരീക്ഷയുടെ പരീക്ഷാ കേന്ദ്രങ്ങളിലൊന്നായി ദോഹയെ ഉൾപ്പെടുത്തി. ജൂലൈ 17 ന് നടക്കുന്ന NEET പരീക്ഷയ്ക്ക് വിദ്യാർത്ഥികൾക്ക് ദോഹയിൽ തന്നെ എഴുതാം. എന്നാൽ, ദോഹയിലെ കേന്ദ്രത്തിന്റെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഇന്ത്യൻ എംബസി ഒരു ട്വീറ്റിൽ പറഞ്ഞു: “ജൂലൈ 17 ന് നടക്കുന്ന NEET (MBBS) ബിരുദ പരീക്ഷ 2022-ന്റെ പരീക്ഷാ കേന്ദ്രങ്ങളിലൊന്നായി ദോഹയെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഖത്തറിൽ നിന്നുള്ള NRI വിദ്യാർത്ഥികളുടെ അഭ്യർത്ഥന അംഗീകരിച്ചതിന് നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് ഞങ്ങൾ നന്ദി പറയുന്നു.”
Doha has been included as one of the Exam Centres for NEET (MBBS) Undergraduate Exam 2022 to be held on 17 July 2022. We thank @DG_NTA National Testing Agency for acceding to the request of NRI students from Qatar.@dpradhanbjp @EduMinOfIndia https://t.co/MN5xJ2pc2a
— India in Qatar (@IndEmbDoha) April 6, 2022
ദുബായ്, അബുദാബി, ഷാർജ, കുവൈറ്റ്, മുസ്കത്ത്, മനാമ, റിയാദ് എന്നീ ഗൾഫ് രാജ്യങ്ങളിലും നീറ്റ് പരീക്ഷയ്ക്ക് കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്