നാളെ മുതൽ ഐഎസ്എസ്എഫ് ലോകകപ്പിന്റെ ഭാഗമായ “ഷോട്ട്ഗൺ ദോഹ 2023” ന് ഖത്തർ ആതിഥേയത്വം വഹിക്കും. ലുസൈൽ ഷൂട്ടിംഗ് കോംപ്ലക്‌സിൽ നടക്കുന്ന ടൂർണമെന്റിൽ 63 രാജ്യങ്ങളിൽ നിന്നുള്ള 450-ലധികം മാർക്ക്സ്മാൻമാർ മത്സരിക്കും.
2023 ISSF ലോകകപ്പിൽ 11 രാജ്യങ്ങളിലായി നടക്കുന്ന 12 ടൂർണമെന്റുകളുടെ ഒരു പരമ്പര ഉൾപ്പെടുന്നു. ഖത്തറിലെ ഷോട്ട്ഗൺ മത്സരം സമാനമായ ആറ് ഇനങ്ങളിൽ രണ്ടാമത്തേതാണ്. ഡിസംബറിൽ ഫൈനൽ നടക്കും. സീസണിലെ ഓരോ ലോകകപ്പിൽ നിന്നും സ്വർണം നേടിയവർ ഫൈനലിൽ കളിക്കും
ഇന്റർനാഷണൽ ഷൂട്ടിംഗ് സ്‌പോർട്‌സ് ഫെഡറേഷന്റെ (ISSF) കീഴിലുള്ള ഖത്തർ ഷൂട്ടിംഗ് & ആർച്ചറി അസോസിയേഷനാണ് എട്ട് ദിവസത്തെ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
ലുസൈൽ കോംപ്ലക്‌സ് മികച്ച ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാൻ സജ്ജമാണെന്നും മികച്ച മത്സരം നടത്താൻ തയ്യാറാണെന്നും ചാമ്പ്യൻഷിപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജാസിം ഷഹീൻ അൽ സുലൈത്തി പറഞ്ഞു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ