ദോഹ എക്‌സ്‌പോ വളണ്ടിയർ രജിസ്‌ട്രേഷൻ അവസാനിച്ചു; 50,000 ലേറെ അപേക്ഷകൾ
ദോഹയിലെ ഹോർട്ടികൾച്ചറൽ എക്‌സ്‌പോ 2023-ന്റെ വോളണ്ടിയർ രജിസ്‌ട്രേഷൻ അവസാനിച്ചു. ആഗസ്ത് 2 ന് തുറന്ന രജിസ്‌ട്രേഷൻ അഞ്ച് ദിവസത്തിന് ശേഷമാണ് അവസാനിക്കുന്നത്. 50,000-ത്തിലധികം അപേക്ഷകൾ ഒഴുകിയെത്തിയതോടെ തങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സംഘാടകർ അറിയിച്ചു.
“ഞങ്ങളുടെ അവിശ്വസനീയമായ യാത്രയുടെ ഭാഗമാകാൻ താൽപ്പര്യം പ്രകടിപ്പിക്കുകയും രജിസ്റ്റർ ചെയ്യുകയും ചെയ്ത എല്ലാവർക്കും നന്ദി. വെബ്സൈറ്റ് ഇപ്പോൾ ഔദ്യോഗികമായി അടച്ചിരിക്കുന്നു,” എക്സ്പോ 2023 ദോഹ അതിന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ പറഞ്ഞു.
വോളണ്ടിയർ രജിസ്ട്രേഷൻ അവസാനിച്ചെങ്കിലും, കൂടുതൽ അപ്‌ഡേറ്റുകൾക്കും ആവേശകരമായ വാർത്തകൾക്കും വരാനിരിക്കുന്ന ഇവന്റുകൾക്കുള്ള വഴികൾക്കുമായി പൊതുജനങ്ങൾ അവരുടെ പേജ് നിരീക്ഷിക്കണമെന്ന് എക്സ്പോ അധികൃതർ പറഞ്ഞു.
2023 ഒക്‌ടോബർ മുതൽ 2024 മാർച്ച് വരെയുള്ള കാലയളവിൽ വിനോദസഞ്ചാരികൾ, താമസക്കാർ, വിദ്യാർത്ഥികൾ, വിശിഷ്ട വ്യക്തികൾ ഉൾപ്പെടെ 30 ലക്ഷം സന്ദർശകരെയാണ് എക്‌സ്‌പോ ദോഹ പ്രതീക്ഷിക്കുന്നത്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j