ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ ദോഹ രണ്ടാം സ്ഥാനത്ത്
2025-ലെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങൾ ഏതൊക്കെയാണെന്ന് സേഫ്‌ചർ ആൻഡ് റിസ്‌ക്ക്‌ലൈൻ നടത്തിയ പുതിയ പഠനം വെളിപ്പെടുത്തി. സ്വിറ്റ്‌സർലൻഡിലെ ബേൺ ഏറ്റവും സുരക്ഷിത നഗരമായി ഒന്നാം സ്ഥാനത്തു വന്നപ്പോൾ ഖത്തറിലെ ദോഹ രണ്ടാം സ്ഥാനത്താണ്.
സുരക്ഷ, കുറ്റകൃത്യങ്ങൾ, ആരോഗ്യം, പാരിസ്ഥിതിക ഘടകങ്ങൾ എന്നിവയുൾപ്പെടെയുള്ള ആഗോള യാത്രാ അപകടസാധ്യതകൾ റാങ്കിംഗ് നിർണ്ണയിക്കാൻ പഠനത്തിൽ പരിശോധിച്ചു. ബെർണും ദോഹയും പോലുള്ള നഗരങ്ങൾ ശക്തമായ അടിസ്ഥാന സൗകര്യങ്ങൾ, കുറഞ്ഞ കുറ്റകൃത്യങ്ങളുടെ നിരക്ക്, ഫലപ്രദമായ സുരക്ഷാ നടപടികൾ എന്നിവ കാരണം വേറിട്ടുനിൽക്കുന്നു, ഇത് താമസക്കാർക്കും സന്ദർശകർക്കും സുരക്ഷിതമാക്കുന്നു.
മെൽബൺ, മോൺട്രിയൽ, മസ്‌കറ്റ് എന്നിവ യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലാണ്. ഒട്ടാവ, സിയോൾ, സിംഗപ്പൂർ, ഹേഗ്, ടോക്കിയോ എന്നിവയാണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്ത് നഗരങ്ങളിൽ വരുന്നത്. സുരക്ഷിതത്വത്തിനു വേണ്ടി നഗരങ്ങൾ നടത്തുന്ന തയ്യാറെടുപ്പുകളെ പഠനം പ്രശംസിച്ചു.
നംബിയോ ക്രൈം ഇൻഡക്‌സ് 2024 മിഡ്-ഇയർ റിപ്പോർട്ട് പ്രകാരം ദോഹ കഴിഞ്ഞ വർഷം ഏറ്റവും കുറഞ്ഞ കുറ്റകൃത്യങ്ങൾ നടക്കുന്ന രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്തായിരുന്നു. വളരെ കുറഞ്ഞ കുറ്റകൃത്യ സൂചികയായ 16.1 ആയിരുന്നു ദോഹക്കുണ്ടായിരുന്നത്. മോഷണം, അക്രമം, നശീകരണം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് നംബിയോ കുറ്റകൃത്യങ്ങളുടെ നിരക്ക് അളക്കുന്നത്.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx