Qatar

മരുഭൂമീകരണത്തിനെതിരെ പോരാടുന്നതിനുള്ള പദ്ധതി മുന്നോട്ട്; ആദ്യഘട്ടം പൂർത്തിയായെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം

ദോഹ മുനിസിപ്പാലിറ്റി വഴി മുനിസിപ്പാലിറ്റി മന്ത്രാലയം, മരുഭൂമീകരണത്തിനെതിരെ പോരാടുന്നതിനും നഗരത്തിലെ ഹരിത ഇടങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള പദ്ധതിയുടെ ആദ്യ ഘട്ടം വിജയകരമായി പൂർത്തിയാക്കിയതായി പ്രഖ്യാപിച്ചു. 2025-ന്റെ തുടക്കത്തിൽ ആരംഭിച്ച “ലെറ്റ്സ് മേക്ക് ഇറ്റ് മോർ ബ്യൂട്ടിഫുൾ” കാമ്പെയ്‌നിന്റെ ഭാഗമാണിത്. മരുഭൂമീകരണത്തെയും വരൾച്ചയെയും ചെറുക്കുന്നതിനുള്ള ലോക ദിനത്തോടനുബന്ധിച്ചാണ് ഈ കാമ്പെയ്‌ൻ ആരംഭിച്ചത്.

നഗരത്തിൽ കൂടുതൽ പച്ചപ്പ് നട്ടുപിടിപ്പിച്ച് ദോഹയിലെ മരുഭൂമി പോലുള്ള പ്രദേശങ്ങൾ കുറയ്ക്കുക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രാലയം പറഞ്ഞു. ഭൂമിയുടെ നാശം തടയുന്നതിനും മരുഭൂമീകരണത്തിനെതിരെ പോരാടുന്നതിനുമുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങളെ ഇത് പിന്തുണയ്ക്കുന്നു.

ആദ്യ ഘട്ടത്തിൽ, ശക്തമായ കാറ്റിനെയും വരണ്ട കാലാവസ്ഥയെയും അതിജീവിക്കാൻ കഴിയുന്ന 110,000-ത്തിലധികം സസ്യങ്ങൾ 15,000 മീറ്റർ വിസ്തൃതിയിൽ നട്ടുപിടിപ്പിച്ചു. എയർപോർട്ട് റോഡ്, അൽ ജാമിയ സ്ട്രീറ്റ്, നജ്‌മ ഡിസ്ട്രിക്റ്റ് തുടങ്ങി നഗരത്തിലെ പ്രധാന ഭാഗങ്ങളിൽ പ്രാദേശിക കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതികൾ ഉപയോഗിച്ചാണ് ഈ സസ്യങ്ങൾ നട്ടുപിടിപ്പിച്ചത്.

രണ്ടാം ഘട്ടത്തിൽ, കാറ്റിൽ നിന്നുള്ള സംരക്ഷണത്തിനായി 10,000 മീറ്റർ നീളമുള്ള ഒരു വേലി നട്ടു. അൽ മെസില, അറബ് ലീഗ് സ്ട്രീറ്റ്, അൽ ഖാഫ്‌ജി, ബീച്ച് 974-ന്റെ പ്രവേശന കവാടം തുടങ്ങിയ പ്രധാന റോഡുകളിലാണ് ഇത് ചെയ്‌തത്‌. ആ പ്രദേശങ്ങളിൽ കൂടുതൽ വേലി സ്ഥാപിക്കുന്നതിനായുള്ള സ്ഥലവും ഒരുക്കി.

2030 വരെ നാല് ഘട്ടങ്ങളിലായി കാമ്പയിൻ തുടരുമെന്ന് മന്ത്രാലയം അറിയിച്ചു. ഈ പദ്ധതിയിലൂടെ, നഗരത്തിനുള്ളിൽ നിന്ന് മരുഭൂമി പോലുള്ള പ്രദേശങ്ങൾ നീക്കം ചെയ്യാനും കൂടുതൽ ഹരിതാഭവും സുസ്ഥിരവുമായ ദോഹയെ ഉണ്ടാക്കിയെടുക്കാൻ കഴിയുമെന്നും അവർ പ്രതീക്ഷിക്കുന്നു.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/LHsDNvsaDtU8kIXlVBkdon

Related Articles

Back to top button