ദോഹ: കസ്റ്റംസുമായി സഹകരിച്ച് ഖത്തറിൽ ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് നടപ്പാക്കാനുള്ള തീരുമാനത്തിന് ശേഷം, ആദ്യ ഷിപ്പ്‌മെന്റിന്റെ വരവിനുള്ള നികുതി, കസ്റ്റംസ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായി ജനറൽ ടാക്സ് അതോറിറ്റി (ജിടിഎ) അറിയിച്ചു.
ഡിജിറ്റൽ ടാക്സ് സ്റ്റാമ്പുകൾ ഒരു ഫിസിക്കൽ ലേബൽ അല്ലെങ്കിൽ എൻക്രിപ്റ്റ് ചെയ്ത ഡാറ്റ അടങ്ങിയ ഡിജിറ്റൽ കോഡിന്റെ രൂപത്തിൽ വ്യതിരിക്തമായ അടയാളങ്ങളാണെന്ന് അതോറിറ്റി വിശദീകരിച്ചു. ഇവ എക്സൈസ് നികുതിക്ക് വിധേയമായ ചരക്കുകളിൽ സ്ഥാപിക്കുകയും ഇലക്ട്രോണിക് ആയി ആക്ടിവേറ്റ് ആക്കുകയും ചെയ്യുന്നു.
എക്സൈസ് നികുതിക്ക് വിധേയമായ ചരക്കുകൾക്ക് ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് നടപ്പിലാക്കുന്നത്, ഖത്തറി വിപണിയിലും രാജ്യത്തെ തുറമുഖങ്ങളിലൂടെയും ഈ ചരക്കുകളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനും ട്രാക്ക് ചെയ്യുന്നതിനും അവയുടെ ഉറവിടം പരിശോധിച്ച് ഉറപ്പാക്കുന്നതിനും ജിടിഎയെയും ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസിനേയും സഹായിക്കും.
ഡിജിറ്റൽ ടാക്സ് സ്റ്റാമ്പിനുള്ള അപേക്ഷകൾ സമർപ്പിക്കാൻ എക്സൈസ് നികുതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പുകയില ഉൽപന്നങ്ങളുടെയും അവയുടെ ഡെറിവേറ്റീവുകളുടെയും ഇറക്കുമതിക്കാർക്കായി, ഡിജിറ്റൽ ടാക്സ് സ്റ്റാമ്പിന്റെ ആദ്യ ഘട്ടം കഴിഞ്ഞ ജൂലൈയിൽ ജിടിഎ പ്രഖ്യാപിച്ചു. രണ്ടാം ഘട്ടം മറ്റ് പുകയില ഉൽപ്പന്നങ്ങൾക്ക് 2022 ഓഗസ്റ്റ് 4 മുതൽ ബാധകമാക്കി.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ >വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👇 https://chat.whatsapp.com/EE7FCSjsvOp7KjO2Izi4aI