ദോഹ: സൂഖ് വാഖിഫിൽ നടക്കുന്ന ഖത്തർ പ്രാദേശിക ഈത്തപ്പഴ മേളയിൽ ഒക്ടോബർ 21 വരെ വിറ്റത് 39 ടണ്ണോളം ഈത്തപ്പഴം. വിൽപ്പനക്കും പ്രദർശനതിനുമായെത്തിച്ച 50 ടണ്‍ ഈത്തപ്പഴത്തിൽ നിന്നാണ് ഈ വമ്പിച്ച വിൽപന. ഒക്ടോബർ 14 ന് തുടങ്ങിയ മേള ഇന്നാണ് സമാപിക്കുന്നത്. പ്രാദേശിക ഈത്തപ്പഴ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള മേള ഇന്ന് രാത്രി 10 വരെ നീണ്ടു നിൽക്കും.
മികച്ച വിൽപന മേളയിലുള്ള ജനങ്ങളുടെ താത്പര്യത്തിന്റെ തെളിവാണെന്നു അധികൃതർ ചൂണ്ടിക്കാട്ടി. കുറഞ്ഞ വിലയിലാണ് മേളയിൽ ഈത്തപ്പഴങ്ങൾ ലഭ്യമാകുന്നത്. വിവിധ വെറൈറ്റികൾക്ക് അനുസരിച്ച് ഖത്തർ റിയാൽ 8 നും 15 നുമിടയിലാണ് ഈത്തപ്പഴങ്ങളുടെ വില.