WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ഡർബ് ലുസൈൽ ഫ്ലവർ ഫെസ്റ്റിവൽ മെയ് 25 മുതൽ

ലുസൈൽ സിറ്റി അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ഉത്സവമായ ‘ഡർബ് ലുസൈൽ ഫ്ലവർ ഫെസ്റ്റിവൽ’ 2023 മെയ് 25-27 തീയതികളിൽ നടക്കും.

ലുസൈൽ ബൊളിവാർഡ് വേദിയാകുന്ന പരിപാടിയിൽ ഗംഭീരമായ ഫ്‌ളവർ, ഫ്ലോട്ട് പരേഡുകൾ, ഒരു ഫ്ലീ മാർക്കറ്റ്, എല്ലാ പ്രായത്തിലുമുള്ള ആളുകൾക്ക് ആസ്വദിക്കാനാവുന്ന വൈവിധ്യമാർന്ന മറ്റു പ്രവർത്തനങ്ങൾ എന്നിവ അരങ്ങേറും.

മൂന്നു ദിവസത്തെ ഫെസ്റ്റിവൽ വൈകിട്ട് 7 മുതൽ 11 വരെ പൊതുജനങ്ങൾക്കായി തുറന്നിരിക്കും.

“വർണ്ണാഭമായ പരേഡുകളും ഫ്ലോട്ടുകളും, പ്രാദേശിക വിപണി, കുട്ടികൾക്കും മുതിർന്നവർക്കും ആവേശകരമായ പ്രവർത്തനങ്ങൾ എന്നിവയിലൂടെ പ്രകൃതിയുടെ ചാരുതയാണ് ഡാർബ് ലുസൈൽ ഫ്ലവർ ഫെസ്റ്റിവൽ നിങ്ങൾക്ക് നൽകുന്നത്,” ലുസൈൽ സിറ്റി അതിന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പറഞ്ഞു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/DHRyz42WJ9MHbGQePH5iVi

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button