Qatar
ഖത്തറിലേക്ക് ഷാബു കടത്താനുള്ള ശ്രമം തടഞ്ഞു

ഖത്തറിലേക്ക് ഷാബു കടത്താനുള്ള ശ്രമം എയർ കാർഗോ, പ്രൈവറ്റ് എയർപോർട്ട് കസ്റ്റംസിന്റെ തപാൽ കൺസൈൻമെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ തടഞ്ഞു. തൊപ്പികൾക്കുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മയക്കുമരുന്നിന്റെ ചിത്രങ്ങൾ വകുപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. തിങ്കളാഴ്ചയാണ് സംഭവം.
985 ഗ്രാം ഭാരമുള്ള മയക്കുമരുന്നുകളാണ് പിടിച്ചെടുത്തത്. പിടിച്ചെടുക്കൽ റിപ്പോർട്ട് തയ്യാറാക്കി, തൊണ്ടിമുതൽ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായും വകുപ്പ് അറിയിച്ചു.