അൽ ഷമാൽ മുനിസിപ്പാലിറ്റിയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങളിലും റോഡുകളിലും ശുചീകരണ ക്യാമ്പയിൻ ആരംഭിച്ചു

അൽ ഷമാൽ മുനിസിപ്പാലിറ്റിയിലെ ജനറൽ കൺട്രോൾ വിഭാഗം ഒരു പബ്ലിക്ക് ക്ലീനിങ് കാമ്പയിൻ ആരംഭിച്ചു. നിർമ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങളിലും റോഡുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ കാമ്പയിൻ, ദൃശ്യ മലിനീകരണം കുറയ്ക്കുന്നതിനും നഗരത്തിന്റെ മൊത്തത്തിലുള്ള രൂപം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നു.
കാമ്പയിൻ്റെ ഭാഗമായി, നിർമ്മാണ സ്ഥലങ്ങൾ സുരക്ഷാ, ശുചിത്വ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനാ ടൂറുകൾ നടത്തി. പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെയും നഗരം വൃത്തിയായി സൂക്ഷിക്കുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് പ്രോപ്പർട്ടി ഉടമകളെ ഓർമ്മിപ്പിച്ചു.
നഗരം വൃത്തിയായും മനോഹരമായും നിലനിർത്താൻ സഹായിക്കുന്ന മുനിസിപ്പൽ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിനെക്കുറിച്ചു പൊതുജന അവബോധം വളർത്തുന്നതിനുള്ള മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ക്ലീനിങ് ക്യാമ്പയിൻ.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JJuKuHKpVnF2oI3YhApCdt?mode=r_t