ഖത്തർ പ്രവാസിയും സിനിമോട്ടോഗ്രാഫറുമായ റഫീഖ് റഷീദ് അന്തരിച്ചു
ക്യാമറാമാനും ഖത്തറിൽ ദീർഘകാലം പ്രവാസിയുമായിരുന്ന മലപ്പുറം പരപ്പനങ്ങാടി സ്വദേശി റഫീഖ് റഷീദ് (52) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. ഇന്നലെ ഉംറ കർമം നിർവഹിച്ച് തിരിച്ചെത്തിയതായിരുന്നു.
ഖത്തറിൽ ലിബിയ ടിവി, അൽ- റയ്യാൻ ടിവി തുടങ്ങിയ മാധ്യമസ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്നു. നിരവധി ഭാഷകളിൽ പരസ്യങ്ങൾ, ഷോർട് ഫിലിം, ഡോക്യൂമെന്ററി എന്നിവയുടെ ക്യാമറമാനായും, ‘നേർച്ചപ്പെട്ടി’ എന്ന മലയാള സിനിമയുടെ ഛായാഗ്രാഹകനായും പ്രവർത്തിച്ചിട്ടുണ്ട്.
ബാലസാഹിത്യകാരനായിരുന്ന റഷീദ് പരപ്പനങ്ങാടിയുടെ മകനാണ്. ഉമ്മുകുൽസുവാണ് മാതാവ്. പരേതനായ മാപ്പിളപ്പാട്ട് രചയിതാവ് റഹീം മൗലവി കുറ്റിയാടിയുടെ മകൾ നഈമയാണ് ഭാര്യ. അബ്ദുള്ള റഫീഖ്, ആദിൽ റഫീഖ്, റഷാ റഫീഖ്, അമൻ റഫീഖ് എന്നിവർ മക്കളാണ്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD