WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ഖത്തറിൽ പുതുതായി തുറന്ന മാളിൽ നിന്ന് വീണ് പരിക്കേറ്റ മൂന്ന് വയസ്സുകാരൻ മരണപ്പെട്ടു

ദോഹ:  ഖത്തറിൽ പുതുതായി തുറന്ന മാളിന്റെ ഉയർന്ന നിലയിൽ നിന്ന് വീണ ഖാലിദ് വാലിദ് ബെസിസോ എന്ന മൂന്ന് വയസ്സുകാരൻ ദിവസങ്ങൾക്ക് ശേഷം മരണപ്പെട്ടതായി സോഷ്യൽ മീഡിയ റിപ്പോർട്ടുകൾ. 

ലുസൈലിലെ പ്ലേസ് വെൻഡോം മാളിലെ മുകളിലെ നിലയിൽ നിന്ന് വീണ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി ഇന്ന് മരണത്തിന് കീഴടങ്ങി.

എങ്ങനെയാണ് സംഭവം നടന്നതെന്നും ഏത് നിലയിൽ നിന്നാണ് കുട്ടി വീണതെന്നും റിപ്പോർട്ടുകൾ വ്യക്തമല്ല. സംഭവത്തിന്റെ വിശദാംശങ്ങളെ സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

ജോർദാൻ സ്വദേശികളായ കുട്ടിയുടെ കുടുംബത്തോടൊപ്പം നിരവധി പേർ ദുഃഖത്തിൽ പങ്കുചേർന്നു.

സംഭവത്തിന്റെ സാഹചര്യങ്ങൾ കണ്ടെത്തുന്നതിന് അന്വേഷണ ചുമതലയുള്ള അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് പ്ലേസ് വെൻഡോം മാനേജ്‌മെന്റ് ഒരാഴ്ച മുമ്പ് പ്രസ്താവന പുറത്തിറക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button