Qatar
മുന്നറിയിപ്പുമായി മന്ത്രാലയം; റേഡിയോ ആക്റ്റീവ് പദാർത്ഥങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങളിൽ മറ്റുള്ളവരെ കയറ്റരുത്!
റേഡിയോ ആക്ടീവ് സ്രോതസ്സുകൾ കൊണ്ടുപോകുന്നതിനായി നിയോഗിച്ചിട്ടുള്ള വാഹനങ്ങളിൽ ലൈസൻസില്ലാത്ത വ്യക്തികളെ അനുവദിക്കുന്നതിനെതിരെ ഖത്തറിലെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ (എംഒഇസിസി) റേഡിയേഷൻ ആൻഡ് കെമിക്കൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റ് മുന്നറിയിപ്പ് നൽകി.
ഇത് നിയമവിരുദ്ധമാണെന്നും നടപടികൾ നേരിടാതിരിക്കാൻ ഇത് ഒഴിവാക്കണമെന്നും MoECC പറഞ്ഞു.
എക്സ്-റേ, ഗാമാ കിരണങ്ങൾ, ആൽഫ കണികകൾ, ബീറ്റാ കണികകൾ, ന്യൂട്രോണുകൾ തുടങ്ങിയ ഉയർന്ന ഊർജ വികിരണങ്ങൾ അടങ്ങിയ റേഡിയോ ആക്റ്റീവ് പദാർത്ഥങ്ങൾ കൈകാര്യം ചെയ്യാൻ നിയുക്തമാക്കപ്പെട്ട വാഹനങ്ങളുണ്ട്. സുരക്ഷ മുൻകരുതലും ലൈസൻസുമുള്ള വ്യക്തികളെ മാത്രമേ ഇതിൽ പ്രവേശിപ്പിക്കുകയുള്ളൂ.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ