ഖത്തറിലെ 12 പ്രത്യേക വിഭാഗത്തിലുള്ള വ്യക്തികൾക്ക് നിർബന്ധിത ആരോഗ്യ ഇൻഷുറൻസിൽ നിന്ന് ഇളവ് അനുവദിക്കുന്ന 2023 ലെ 9-ാം നമ്പർ കാബിനറ്റ് തീരുമാനത്തിന്റെ വിശദാംശങ്ങൾ ഒഫിഷ്യൽ ഗസറ്റ് പുറത്തുവിട്ടു. നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് ഇല്ലാതെ തന്നെ ഇവർക്ക് ഖത്തറിലെ ആരോഗ്യ സേവനങ്ങൾ ലഭ്യമാകും.
ഇളവുകൾ അനുവദിച്ചിരിക്കുന്ന വിഭാഗങ്ങൾ ഇനിപ്പറയുന്നവയാണ്:
– ഖത്തർ പൗരന്മാരെ വിവാഹം കഴിച്ച വിദേശ വനിതകൾ.
– വിദേശ പൗരന്മാരെ വിവാഹം കഴിച്ച ഖത്തറി സ്ത്രീകളുടെ മക്കൾ
– വിധവകളോ വിവാഹമോചിതരോ ആയ വിദേശ സ്ത്രീകൾ (ഖത്തറി ഇതര പൗരനെ വിവാഹം കഴിക്കാത്ത പക്ഷം)
– താൽക്കാലിക റസിഡൻസ് പെർമിറ്റ് ഉള്ളവർ.
– ഒരു ഖത്തർ പൗരന്റെ വീട്ടിലുള്ള നാല് വീട്ടുജോലിക്കാർ.
– തടവുകാർ.
– കെയർ ഹോമുകളിൽ താമസിക്കുന്ന അനാഥരായ കുട്ടികൾ.
– അജ്ഞാതരായ പിതാക്കൾ ഉള്ള കുട്ടികൾ.
– നയതന്ത്രജ്ഞരും അവരുടെ ഭാര്യമാരും പതിനാറു വയസിന് താഴെയുള്ള അവരുടെ കുട്ടികളും
– എല്ലാ ട്രാൻസിറ്റ് യാത്രക്കാരും.
– താൽക്കാലിക പ്രവേശന (temporary entry) യാത്രക്കാർ.
– രാജ്യത്തേക്കുള്ള അവരുടെ പ്രവേശനം മുതൽ 30 ദിവസത്തേക്ക് “ഇൻസ്റ്റന്റ് പെർമിറ്റുള്ള” സന്ദർശകർ.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j