ഈ മൂന്ന് ദിവസങ്ങളിൽ റെഡ് ലൈനിലെ ദോഹ മെട്രോക്ക് പകരം ബസ് സർവീസുകൾ

ദോഹ: നെറ്റ്‌വർക്കിലുടനീളം നടന്നുകൊണ്ടിരിക്കുന്ന അവശ്യ സിസ്റ്റം നവീകരണം കാരണം, റെഡ് ലൈനിലെ ദോഹ മെട്രോ സേവനങ്ങൾക്ക് പകരം 2022 ഏപ്രിൽ 2, 8, 15 തീയതികളിൽ ബദൽ സേവനങ്ങൾ നൽകും.
അപ്‌ഡേറ്റ് അനുസരിച്ച്, റാസ് ബു ഫോണ്ടാസിനും ലുസൈൽ ക്യുഎൻബിക്കും ഇടയിലുള്ള മിക്ക സ്റ്റേഷനുകളിലും ഓരോ അഞ്ച് മിനിറ്റിലും ബദൽ ബസുകൾ സർവീസ് നടത്തും. ഈ ബസുകൾ അൽ വക്രയിൽ നിർത്തില്ല. എന്നാൽ മെട്രോലിങ്ക് ബസുകൾ റാസ് ബു ഫോണ്ടാസിൽ നിന്ന് ലഭ്യമാവും.
ബദൽ ബസുകൾക്ക് കത്താറയിൽ ഇരുവശത്തേക്കും സ്റ്റോപ്പുണ്ടാവില്ല. അതിനാൽ യാത്രക്കാർ ലെഗ്തൈഫിയയിലേക്കും അൽ ഖസ്സറിലേക്കും മെട്രോ എക്സ്പ്രസ് സർവീസ് ഉപയോഗിക്കേണ്ടതുണ്ട്.
എച്ച്‌ഐഎയ്ക്കും റാസ് ബു അബൗദിനും ഇടയിൽ ഓരോ 15 മിനിറ്റിലും ഒരു ഷട്ടിൽ സർവീസ് നടത്തും.
ദോഹ മെട്രോ റൂട്ട് നെറ്റ്‌വർക്ക് മാപ്പും പകരം ബസ് സർവീസിന്റെ വിശദാംശങ്ങളും ട്വിറ്ററിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.