
ലോകകപ്പ് കിക്കോഫിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ, ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ ബൂട്ടിന്റെ പ്രദർശനത്തിലൂടെ ഖത്തറിലെ ആറു ലക്ഷത്തിലധികം വരുന്ന ഇന്ത്യൻ സമൂഹം കായിക മാമാങ്കത്തോടുള്ള തങ്ങളുടെ ഐക്യ ദാർഢ്യം പ്രകടിപ്പിക്കുന്നു.
കതാറ പബ്ലിക് ഡിപ്ലോമസിയുമായി സഹകരിച്ച് ഖത്തറിലെ ഏറ്റവും വലിയ സാംസ്കാരിക കേന്ദ്രമായ കതാറയിൽ ഒരുക്കുന്ന ഈ വിസ്മയക്കാഴ്ചയ്ക്ക് 2022 നവംബർ 14 തിങ്കളാഴ്ച വൈകിട്ട് 07:00 മണിക്ക് തിരശീലയുയരും.
ബൂട്ട് അനാച്ഛാദന ചടങ്ങിന്റെ ഭാഗമായി ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെ സഹകരണത്തോടെ കതാറ കൾച്ചറൽ വില്ലേജിന്റെ പ്രധാന ഗേറ്റിൽ നിന്നും ആരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്രയിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാരും വിവിധ ഫാൻസ് അസോസിയേഷനുകളും ഇന്ത്യൻ സ്കൂളുകളിലെ കുട്ടികളും പങ്കെടുക്കും.
പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന ബൂട്ട് അനാച്ഛാദന ചടങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
https://chat.whatsapp.com/IjEDocoMLGyHXUYXNJRJfQ
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്
https://chat.whatsapp.com/G3fZOPNAOhVFd0qZOmEFaw