ഭീമൻ ട്രോഫി’ക്കുള്ള വടംവലി ടൂർണമെന്റ് നാളെ
ദോഹ: ഖത്തർ മഞ്ഞപ്പടയും ഖത്തർ ഇന്ത്യൻ വടംവലി അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന വടംവലി വലി ടൂർണമെന്റും ഗൾഫ് രാജ്യങ്ങളിൽ ആദ്യത്തെ സ്ഥിരം വടംവലി കോർട്ടിന്റെ ഉദ്ഘാടനവും നാളെ, ഒക്ടോബർ 11-ന് വെള്ളിയാഴ്ച 4 മണിക്ക് ഖത്തർ ഫൗണ്ടേഷൻ ക്രിക്കറ്റ് സ്റ്റേഡിയം കോമ്പൌണ്ടിൽ നടക്കും. ജേതാക്കൾക്ക് സമ്മാനമായി നൽകുന്ന കൂറ്റൻ ട്രോഫിയും വടംവലി ചരിത്രത്തിൽ ആദ്യമായാണ് ഗൾഫ് രാജ്യങ്ങളിൽ നൽകുന്നത്.
പുരുഷ-വനിത മത്സരങ്ങളിലായി 30 ടീമുകൾ പങ്കെടുക്കുന്ന പങ്കെടുക്കുന്ന ടൂർണമെന്റ്, മുഴുവൻ ടീമിനെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള മാർച്ച് പാസ്റ്റ് ഖത്തർ മഞ്ഞപ്പടയുടെ ബാൻഡ് പെർഫോമൻസും ശിങ്കാരി മേളം ഉൾപ്പടെയുള്ള കലാപരിപാടികളോടെ ആണ് തുടക്കം കുറിക്കുക.
ടൂർണമെന്റിനോടനുബന്ധിച്ച് ആൽ-അസ്മാക് മാളിൽ അനാവരണം ചെയ്ത ഭീമൻ ട്രോഫികൾ പ്രദർശനത്തിന്റെ ഭാഗമായി ഇന്ത്യൻ കൾച്ചറൽ സെന്ററിലും റേഡിയോ സുനോ സ്റ്റുഡിയോയിലും ട്രോഫി ടൂർ സംഘടിപ്പിച്ചിരുന്നു. വടംവലി പ്രേമികളായ ഏവർക്കും സ്വാഗതം നാളെ ഈ ടൂൺമെന്റുന്റെ ഭാഗമാവാൻ സ്വാഗതം.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp