ഹോളിവുഡ് ബ്ലോക്ബസ്റ്റർ “ബാർബി”ക്ക് ഖത്തറിൽ നിരോധനം

ഈ വർഷത്തെ ഏറ്റവും വലിയ വിജയമായ ഹോളിവുഡ് ചിത്രം “ബാർബി”ക്ക് ഖത്തറിൽ നിരോധനം. ഖത്തറിലെ വിതരണക്കാരായ എലാൻ ഗ്രൂപ്പ് ഇന്ന്, ഓഗസ്റ്റ് 31 ന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്ന ചിത്രം ഖത്തറിലെ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചില്ല. ഖത്തർ സെൻസർ ബോഡ് ചിതത്തിന്റെ പ്രദർശനാനുമതി തടഞ്ഞതായാണ് വിവരം. സമാനമായ നടപടി ഒമാനും കുവൈത്തും നേരത്തെ എടുത്തിട്ടുണ്ട്.
നിരോധന കാരണം ഖത്തർ സാംസ്കാരിക മന്ത്രാലയം ഔദ്യോഗികമായി പുറത്തു വിട്ടില്ലെങ്കിലും ട്രാൻസ്‌ജെന്ററിസം പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കം ആവാം എന്നാണ് അനൗദ്യോഗിക വിശദീകരണം.
മാറ്റെൽ ഇങ്കിന്റെ ജനപ്രിയ ഫാഷൻ ഡോളായ ബാർബിയെ അടിസ്ഥാനമാക്കിയുള്ള ചിത്രം ഈ വർഷം പ്രദർശിപ്പിച്ച ഏറ്റവും വലിയ സിനിമകളിലൊനാണ്. വാർണർ ബ്രദേഴ്സിന്റെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റും ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രവുമാണ് ബാർബി.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/ItatawJ3RNwJbjOVjp8pqG