Qatar

അവിശ്വനീയമായ കുതിപ്പുമായി ബലദ്‌ന; ലാഭത്തിൽ 229% വളർച്ച നേടി, വരുമാനം 642 മില്യൺ റിയാൽ കവിഞ്ഞു

ഖത്തറിലെ പ്രമുഖ ഡയറി, ജ്യൂസ് കമ്പനിയായ ബലദ്‌ന ക്യു.പി.എസ്.സി, ജൂൺ 30-ന് അവസാനിച്ച 2025-ന്റെ ആദ്യ പാദത്തിലെ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു. വരുമാനത്തിലും ലാഭത്തിലും കമ്പനി ശക്തമായ വളർച്ചയാണ് കൈവരിച്ചിരിക്കുന്നതെന്ന് ഫലങ്ങൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് അറ്റാദായം 229% വർദ്ധിപ്പിക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. കമ്പനി പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി സ്വീകരിച്ച അന്താരാഷ്ട്ര നിക്ഷേപങ്ങളാണ് ഈ കുതിപ്പിന് പ്രധാന കാരണം.

2025-ന്റെ ആദ്യ പകുതിയിൽ, ബലദ്‌ന 642.5 ദശലക്ഷം ഖത്തർ റിയാലിന്റെ വരുമാനം രേഖപ്പെടുത്തി, ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 8% വർധനവാണ്. EBITDA 127.5% വർദ്ധനവോടെ QAR 444.2 ദശലക്ഷമായി ഉയർന്നു. EBITDA മാർജിൻ കഴിഞ്ഞ വർഷത്തെ 32.8%-ൽ നിന്ന് 69.1% ആയി മെച്ചപ്പെട്ടു. 2024-ലെ ആദ്യ പാദത്തിൽ 16.9% ആയിരുന്ന അറ്റാദായം 51.5% ആയി വർദ്ധിച്ചതോടെ അറ്റാദായ മാർജിൻ 331.2 മില്യൺ റിയാലിലെത്തി.

ബാഷ്പീകരിച്ച പാലിന്റെ ശക്തമായ വിൽപ്പന, പുതിയ ഉൽപ്പന്നങ്ങളുടെ ലോഞ്ചുകൾ, കൂടുതൽ ഡിസ്ട്രിബൂഷൻ എന്നിവയാണ് വരുമാനത്തിലെ വർധനവിന് കാരണമായത്. വിദേശ നിക്ഷേപങ്ങളിലെ നേട്ടങ്ങളിൽ നിന്നാണ് പ്രധാനമായും അറ്റാദായത്തിലെ വർദ്ധനവ് ഉണ്ടായത്. “ഖത്തറിൽ നിന്ന് ലോകത്തിലേക്ക്” എന്ന മുദ്രാവാക്യത്തിന് കീഴിൽ ലോകത്തിലെ ഏറ്റവും വലിയ പാലുൽപാദകരിൽ ഒരാളാകുക എന്ന ലക്ഷ്യമാണ് ബലദ്‌നക്കുള്ളത്.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JJuKuHKpVnF2oI3YhApCdt?mode=r_t

Related Articles

Back to top button