Qatar
ഖത്തറിൽ ബക്രീദ് അവധി പ്രഖ്യാപിച്ചു

ഖത്തറിൽ ഈദ് അൽ അദ്ഹ ഔദ്യോഗിക അവധികൾ അമീരി ദിവാൻ ഇന്ന് പ്രഖ്യാപിച്ചു. മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, മറ്റ് പൊതു സ്ഥാപനങ്ങൾ എന്നിവയ്‌ക്ക്, ഈദ് അവധി 2022 ജൂലൈ 10 ഞായറാഴ്ച ആരംഭിച്ച് ജൂലൈ 14 വ്യാഴാഴ്ച അവസാനിക്കും. ജീവനക്കാർ 2022 ജൂലായ് 17- ഞായറാഴ്ച ജോലി പുനരാരംഭിക്കണം.
ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി), ഖത്തർ ഫിനാൻഷ്യൽ മാർക്കറ്റ്സ് അതോറിറ്റി (ക്യുഎഫ്എംഎ) എന്നിവയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ അവധി, ഖത്തർ സെൻട്രൽ ബാങ്ക് ഗവർണർ പിന്നീട് വ്യക്തമാക്കും.