വാദി അൽ സെയിലിൽ 765 പേർക്ക് നിസ്‌കരിക്കാൻ കഴിയുന്ന പുതിയ പള്ളി തുറന്ന് ഔഖാഫ്

വാദി അൽ സെയിലിൽ എൻഡോവ്‌മെന്റ് (ഔഖാഫ്) മന്ത്രാലയവും ഇസ്ലാമിക കാര്യ വകുപ്പും ചേർന്ന് അൽ-വലീദ സരിയ സയീദ് അഹമ്മദ് അൽ കുവാരി പള്ളി തുറന്നു. പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടെ 765 പേർക്ക് നിസ്‌കരിക്കാൻ കഴിയുന്ന ഈ പള്ളി 3,075 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പ്ലോട്ടിലാണ് നിർമ്മിച്ചിരിക്കുന്നത്.
നാസർ ബിൻ ജബർ ബിൻ സുൽത്താൻ ബിൻ തവാർ അൽ കുവാരിയാണ് പള്ളി സംഭാവന ചെയ്തത്. ഖത്തർ ദേശീയ ദർശനം 2030-ന് അനുസൃതമായി നഗര, ജനസംഖ്യാ വളർച്ചയ്ക്ക് അനുസൃതമായി ഖത്തറിലുടനീളം പള്ളികൾ നിർമ്മിക്കാനും മെച്ചപ്പെടുത്താനുമുള്ള മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമാണിത്.
620 പുരുഷന്മാർക്ക് ഒരു പ്രധാന പ്രാർത്ഥനാ ഹാൾ, 145 പേർക്ക് നിസ്‌കരിക്കാൻ കഴിയുന്ന വനിതകൾക്കുള്ള ഹാൾ, ഒരു വലിയ വുദു ഏരിയ, വികലാംഗർ ഉൾപ്പെടെയുള്ളവർക്കുള്ള നിരവധി പൊതു പാർക്കിംഗ് സ്ഥലങ്ങൾ എന്നിവ പള്ളിയിൽ ഉൾപ്പെടുന്നു. ഉയരമുള്ള ഒരു മിനാരവും ഇതിനുണ്ട്.
പള്ളികളുടെയും പ്രാർത്ഥനാ മുറികളുടെയും കമ്മ്യൂണിറ്റി ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഔഖാഫിന്റെ എഞ്ചിനീയറിംഗ് കാര്യ വകുപ്പ് പ്രവർത്തിക്കുന്നു, ഇവർ താൽക്കാലിക പള്ളികൾ നൽകുകയും അറ്റകുറ്റപ്പണികൾ ഉറപ്പാക്കുകയും ചെയ്യുന്നു. കൂടാതെ പള്ളികളുടെയും പ്രാർത്ഥനാ മുറികളുടെയും അതിലെ ജീവനക്കാരുടെയും ഒരു ഡാറ്റാബേസും ഇവർ സൂക്ഷിക്കുന്നു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JJuKuHKpVnF2oI3YhApCdt?mode=r_t