Qatar
നാഷണൽ സ്പോർട്ട്സ് ഡേ ദിവസം പൊതു അവധി പ്രഖ്യാപിച്ച് അമീരി ദിവാൻ

നാഷണൽ സ്പോർട്ട്സ് ഡേ ദിവസമായ 2025 ഫെബ്രുവരി 11 ചൊവ്വാഴ്ച്ച പൊതു അവധി ആയിരിക്കുമെന്ന് അമീരി ദിവാൻ പ്രഖ്യാപിച്ചു. എല്ലാ വർഷവും ഫെബ്രുവരിയിലെ രണ്ടാമത്തെ ചൊവ്വാഴ്‌ചയാണ് നാഷണൽ സ്പോർട്ട്സ് ഡേ നടക്കുക
ഈ വർഷത്തെ ദേശീയ കായിക ദിനത്തിന് “നെവർ ടൂ ലേറ്റ്” എന്ന തീമാണ് നൽകിയിരിക്കുന്നത്. കൂടാതെ രാജ്യത്തുടനീളം നിരവധി കായിക പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx