Qatar
റമദാൻ ഒന്ന്: നാളെ തറാവീഹിന് ശേഷം അമീർ അഭ്യുദയകാംക്ഷികളെ കാണും
വിശുദ്ധ റമദാൻ മാസത്തിന്റെ ആദ്യ ദിനമായ, നാളെ, മാർച്ച് 23, വൈകുന്നേരം, തറാവിഹ് നമസ്കാരത്തിന് ശേഷം, ലുസൈൽ പാലസിൽ വെച്ച് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി അഭ്യുദയകാംക്ഷികളെ സ്വീകരിക്കുമെന്ന് അമീരി ദിവാൻ അറിയിച്ചു.
ഈ അനുഗ്രഹീത സന്ദർഭം ഖത്തറിനും അറബ്, ഇസ്ലാമിക ലോക രാഷ്ട്രങ്ങൾക്കും നന്മയും അനുഗ്രഹവും നിറഞ്ഞതായിരിക്കട്ടെയെന്ന് അമീരി ദിവാൻ ആശംസിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ