Qatar
ദേശീയ ദിനം: തടവു പുള്ളികൾക്ക് മാപ്പ് നൽകി അമീർ
ഖത്തർ നാഷണൽ ഡേ 2023-നോടനുബന്ധിച്ച് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി നിരവധി തടവുകാർക്ക് മാപ്പ് നൽകി വിട്ടയക്കാൻ തീരുമാനിച്ചു. വിവിധ കുറ്റങ്ങൾക്ക് ഖത്തർ ജയിലുകളിൽ കഴിയുന്നവരിൽ നിന്ന് നല്ല നടപ്പിന് തിരഞ്ഞെടുത്തവർക്കാണ് മാപ്പപേക്ഷ പരിഗണിച്ച് വിട്ടയക്കുന്നത്.
എല്ലാ വർഷവും അമീറാണ് ഇത് നിര്‍വഹിക്കാറുള്ളത്. ഡിസംബർ 18 ന് ആചരിച്ചു വരുന്ന നാഷണൽ ഡെയ്ക്ക് ഇക്കുറി ഡിസംബർ 17 ഉൾപ്പെടെ പൊതു അവധിയാണ്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv