ഖത്തർ മന്ത്രിസഭയിൽ മാറ്റങ്ങൾ വരുത്തി, ഉത്തരവ് പുറപ്പെടുവിച്ച് അമീർ
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി തിങ്കളാഴ്ച്ച മന്ത്രിസഭയിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട് 2024 നമ്പർ 2 അമീരി ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ കാബിനറ്റ് അംഗങ്ങൾ:
1. ഷെയ്ഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ഹസൻ ബിൻ അലി അൽതാനി ഇപ്പോൾ ഉപപ്രധാനമന്ത്രിയും പ്രതിരോധ കാര്യ സഹമന്ത്രിയുമാണ്.
2. ബുതൈന ബിൻത് അലി അൽ ജബർ അൽ നുഐമി ഇപ്പോൾ സാമൂഹിക വികസന കുടുംബ മന്ത്രിയാണ്.
3. ലോൽവ ബിൻത് റാഷിദ് ബിൻ മുഹമ്മദ് അൽ ഖാതർ ഇപ്പോൾ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രിയാണ്.
4. മൻസൂർ ബിൻ ഇബ്രാഹിം ബിൻ സാദ് അൽ മഹമൂദ് ഇപ്പോൾ പൊതുജനാരോഗ്യ മന്ത്രിയാണ്.
5. ഷെയ്ഖ് ഫൈസൽ ബിൻ താനി ബിൻ ഫൈസൽ അൽതാനി ഇപ്പോൾ വാണിജ്യ, വ്യവസായ മന്ത്രിയാണ്.
6. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽതാനിയാണ് ഇപ്പോൾ ഗതാഗത മന്ത്രി.
ഈ ഉത്തരവ് ഉടനടി പ്രാബല്യത്തിൽ വരികയും ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും.