ഖത്തറിൽ ‘അൽ വാസ്‌മി’ കാലം തുടങ്ങുന്നു, ഇനി മഴ, തണുപ്പ്
ഖത്തറിൽ ‘അൽ വാസ്‌മി’ കാലം തുടങ്ങുന്നു.
ഒക്ടോബർ 16 ശനിയാഴ്ചയാണ് ‘അൽ വാസ്മി’യിലെ ആദ്യ ദിവസം. 52 ദിവസം നീളുന്ന ഈ കാലയളവ് രാജ്യത്ത് മഴക്കാലത്തെ സൂചിപ്പിക്കുന്നതാണ്.
ഖത്തർ കാലാവസ്ഥ വകുപ്പ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് മേഘങ്ങളുടെ ചലനമാണ് ‘അൽ വാസ്‌മി’ കാലഘട്ടത്തിന്റെ സവിശേഷത, ഇതിനെത്തുടർന്ന് തുടക്കത്തിൽ മഴ പെയ്യും.
മഴയോടൊപ്പം, ട്രഫിൽ (ചെടി), ജെറേനിയം (അൽ-യാർവ) തുടങ്ങിയ വിവിധ സസ്യങ്ങളുടെ വളർച്ച വ്യാപകമായി കാണപ്പെടുന്നതിനാൽ ഈ കാലഘട്ടത്തെ അൽ വാസ്മി എന്ന് വിളിക്കുന്നു.
ഈ കാലയളവിൽ താപനില ഖത്തറിൽ കുറയുമെന്ന് ക്യുഎംഡി അറിയിച്ചു. പകൽ സമയത്ത് ചൂടും രാത്രിയിൽ മിതോഷ്ണവും ചില സമയങ്ങളിൽ, പ്രത്യേകിച്ച് വരണ്ട വടക്കുപടിഞ്ഞാറൻ കാറ്റ് വീശുമ്പോൾ, തണുപ്പ് അനുഭവപ്പെടുകയും ചെയ്യും.
يوم السبت المقبل يصادف أول أيام #الوسمي وهو بداية موسم الأمطار والخير بإذن الله، ويستمر لمدة ٥٢ يوم.#قطر pic.twitter.com/XgnngZcdGi
— أرصاد قطر (@qatarweather) October 12, 2021