പ്രാണികളെയും കൊതുകുകളെയും തുരത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി അൽ വക്ര മുനിസിപ്പാലിറ്റി

അൽ വക്ര മുനിസിപ്പാലിറ്റി, അതിന്റെ ജനറൽ ക്ലീൻലിനസ് സെക്ഷൻ വഴി, ഏപ്രിൽ പകുതി മുതൽ ഓഗസ്റ്റ് പകുതി വരെ മുനിസിപ്പാലിറ്റിയിലെ വിവിധ പ്രദേശങ്ങളിൽ പ്രാണികളെയും കൊതുകുകളെയും ചെറുക്കുന്നതിനുള്ള ക്യാമ്പയിനുകൾ നടത്തി. ഇവയുടെ പ്രജനന കേന്ദ്രങ്ങൾ നീക്കം ചെയ്യുന്നതിലും മുനിസിപ്പാലിറ്റിയിലെ വിവിധ പ്രദേശങ്ങളിൽ സ്പ്രേ ചെയ്യുന്നതിലുമാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്.
7,803 പബ്ലിക്ക് വെസ്റ്റ് കണ്ടൈനറുകളിൽ സ്പ്രേ ചെയ്യൽ, പൊതു പാർക്കുകളിലും ബീച്ചുകളിലും 51 സ്പ്രേയിങ് പ്രവർത്തനങ്ങൾ, 348 ഫോഗിംഗ് ട്രീറ്റ്മെന്റുകൾ, റെസിഡൻഷ്യൽ ഏരിയകളിൽ 1,711 യുഎൽവി സ്പ്രേയിങ് പ്രവർത്തനങ്ങൾ, 221 സ്ഥലങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നത് സംസ്ക്കരിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ജീവിത നിലവാരം മെച്ചപ്പെടുത്തുക, പരിസ്ഥിതിയെ ആരോഗ്യ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുക, അൽ വക്രയിൽ താമസിക്കുന്നവർക്കും സന്ദർശിക്കുന്നവർക്കും സുരക്ഷയും സുസ്ഥിരതയും നൽകുക എന്നിവ ലക്ഷ്യമിട്ടുള്ള “എന്റെ നഗരം പരിഷ്കൃതമാണ്” എന്ന സംരംഭത്തിന്റെ ഭാഗമാണ് ഈ പ്രവർത്തനങ്ങൾ.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/ED8ORmgg0VSJ8jRlQrvpiq?mode=ems_copy_c