Qatar
അൽ ഫർക്കിയ ബീച്ചും അടച്ചു
അൽ ഫർക്കിയ ബീച്ച് പുനരുദ്ധാരണത്തിനും സൗന്ദര്യവൽക്കരണത്തിനുമായി രണ്ട് മാസത്തേക്ക് അടച്ചതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. ഓഗസ്റ്റ് 31 മുതൽ ഒക്ടോബർ 31, വരെയാണ് ബീച്ച് അടച്ചിടുക.
പൊതുജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ബീച്ചിന്റെ വികസനത്തിനും പുനർ നിർമാണത്തിനുമാണ് ബീച്ച് അടച്ചത്. നേരത്തെ അൽ വക്ര ബീച്ചും മന്ത്രാലയം ഇതേ കാലയളവിലേക്ക് അടച്ചിരുന്നു.