
വെള്ളിയാഴ്ച തിങ്ങിനിറഞ്ഞ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ അൽ സദ്ദിനെ 3-0 ന് പരാജയപ്പെടുത്തി അൽ അറബി 30 വർഷത്തെ ഇടവേളയ്ക്ക് ശേഷം ആവേശകരമായ അമീർ കപ്പ് സ്വന്തമാക്കി.

അൽ സദ്ദിന്റെ ആധിപത്യത്തിലും ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം, ഒമർ അൽ സോമ ഇരട്ട ഗോളുകൾ നേടി അൽ അറബിക്ക് മേൽകൈ നേടിക്കൊടുത്തു.
62-ാം മിനിറ്റിൽ അൽ സോമ ഒരു മികച്ച ഹെഡ്ഡറിലൂടെ സ്‌കോറിങ്ങിന് തുടക്കമിട്ടു, 90-ാം മിനിറ്റിൽ ഹമീദ് ഇസ്മയിലിന്റെ സ്‌ട്രൈക്കിന് ശേഷം 90+8 മിനിറ്റിൽ മറ്റൊരു ഹെഡ്ഡർ കൂടി ചേർത്തു ഗോൾ നില 3-0 ലേക്ക് ഉയർത്തി.
അൽ അറബിയുടെ എട്ടാമത്തെ അമീർ കപ്പ് കിരീടമാണിത്. എന്നാൽ 1992-93 സീസണിലെ അവരുടെ വിജയത്തിന് ശേഷമുള്ള ആദ്യ കിരീടവുമാണ്.
അമീർ കപ്പ് ട്രോഫി അൽ അറബിക്ക് സീസണിലെ ആദ്യ കിരീടവും നൽകി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/DHRyz42WJ9MHbGQePH5iVi