Qatar
ഫോഡർ മാർക്കറ്റിലെ 44 ജോലിക്കാർക്കെതിരെ നടപടി
അബു നഖ്‌ല പ്രദേശത്തെ ഫോഡർ മാർക്കറ്റിലെ നിരവധി റീട്ടെയിൽ ഔട്ട്‌ലെറ്റുകൾക്കെതിരെ വാണിജ്യ, വ്യവസായ മന്ത്രാലയം നടപടി സ്വീകരിച്ചു.
ഷോപ്പുകളും സെൻട്രൽ മാർക്കറ്റുകളും തമ്മിലുള്ള കരാർ പാലിക്കാത്തതിനും ഉപഭോക്താക്കൾക്ക് സേവനങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ടതിനും 8 ലംഘന റിപ്പോർട്ടുകൾ നൽകിയതായി മന്ത്രാലയം അറിയിച്ചു. ക്യാമ്പയിനിൽ, നിയമലംഘനത്തിന് 44 തൊഴിലാളികൾക്കെതിരെയും നടപടി സ്വീകരിച്ചു.
ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് 62 കടകൾ ഉൾപ്പെടുത്തി പരിശോധന നടത്തിയതെന്ന് മന്ത്രാലയം പറഞ്ഞു.