QatarTravel

അബുസമ്ര അതിർത്തി കടക്കുന്നവർക്ക് മെട്രാഷ് വഴി പ്രീ-രജിസ്റ്റർ ചെയ്യാം; പുതിയ ഫീച്ചറുകൾ എന്ത്, എങ്ങനെ?

ഖത്തറിൽ നിന്ന് അബുസമ്ര അതിർത്തി വഴി സൗദിയിലേക്ക് യാത്ര ചെയ്യാനിരിക്കുന്നവർ മെട്രാഷ് ആപ്പിലൂടെ മുൻകൂട്ടി രജിസ്റ്റർ ചെയ്യാനുള്ള ഫീച്ചർ ആഭ്യന്തര മന്ത്രാലയം ഓർമ്മിപ്പിച്ചു.

മുൻകൂട്ടി രജിസ്‌ട്രേഷൻ ചെയ്യാനുള്ള ഈ സേവനം ഖത്തറിലെ പൗരന്മാർക്കും താമസക്കാർക്കും അവരുടെ യാത്ര സുഗമവും ആസൂത്രിതവുമാക്കാൻ സഹായിക്കും എന്ന് അധികൃതർ വ്യക്തമാക്കി.

അതോടൊപ്പം, പഴയ യാത്രകൾ പരിശോധിക്കാനും അപ്‌ഡേറ്റ് ചെയ്യാനും, അതേ യാത്രക്ക് വീണ്ടും അപേക്ഷിക്കാനും, ജിസിസി പൗരന്മാരെയും മറ്റു രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരെയും ചേർക്കാനും കഴിയുന്ന നിരവധി പുതിയ ഫീച്ചറുകൾ കൂടി ഈ ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

രജിസ്‌ട്രേഷൻ ചെയ്യേണ്ട വിധം:

  • ഖത്തറി വാഹന ഉടമകൾക്ക് മെട്രാഷ് ആപ്പിൽ ലോഗിൻ ചെയ്ത് മുൻകൂട്ടി രജിസ്റ്റർ ചെയ്യാം.
  • അവർക്ക് സ്വന്തം വാഹനത്തിൽ ഡ്രൈവ് ചെയ്യാനോ, അല്ലെങ്കിൽ മറ്റ് ഡ്രൈവർമാർക്ക് അധികാരമേൽപ്പിക്കാനോ കഴിയും (ഡ്രൈവറുടെ പേരിൽ എക്സിറ്റ് പെർമിറ്റ് ഉണ്ടെങ്കിൽ).
  • ‘Travel’ വിഭാഗം തിരഞ്ഞെടുത്ത ശേഷം, യാത്രയുടെ തരം (Entry/Exit), അതിർത്തി എത്തിച്ചേരാനിരിക്കുന്ന സമയം എന്നിവ നൽകണം.
  • ഉപയോഗിക്കുന്ന വാഹനം തിരഞ്ഞെടുക്കുക, യാത്രക്കാരെ ചേർക്കുക.
  • രജിസ്‌ട്രേഷൻ പൂർത്തിയായ ശേഷം ഒരു സ്ഥിരീകരണ സന്ദേശം ലഭിക്കും.
  • ജിസിസി പൗരന്മാരെയും മറ്റ് സന്ദർശകരെയും അവരുടെ ഐഡി അല്ലെങ്കിൽ പാസ്‌പോർട്ട് നമ്പർ ഉപയോഗിച്ച് ചേർക്കാം.
  • പാസ്‌പോർട്ട് സ്കാൻ ചെയ്യാൻ document reader ഫീച്ചറും ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
  • ആവശ്യാനുസരണം രജിസ്‌ട്രേഷൻ എഡിറ്റ് ചെയ്യാനും യാത്രക്കാരെയോ ഡ്രൈവർമാരെയോ ചേർക്കാനും നീക്കാനും കഴിയും.

ഖത്തരി രെജിസ്റ്റർഡ് വാഹന ഉടമകൾ അല്ലാത്ത സന്ദർശകർക്ക് “ഹയ്യ” പ്ലാറ്റ്‌ഫോം അല്ലെങ്കിൽ ഹയ്യ ആപ്ലിക്കേഷൻ വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യാം.

മന്ത്രാലയം പൊതുവായി നിർദ്ദേശിക്കുന്നത്:
ഈ അതിർത്തി വഴി യാത്ര ചെയ്യുന്ന എല്ലാവരും പ്രീ-റജിസ്റ്റർ ചെയ്യുന്നത് അതിർത്തി നടപടികൾ വേഗത്തിലാക്കുകയും, യാത്രാനുഭവം മെച്ചപ്പെടുത്തുകയും, കൂടുതൽ സുരക്ഷയും സുഖവും ഉറപ്പാക്കുകയും ചെയ്യും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button