WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
HealthQatar

കിഡ്നി രോഗത്തെ ക്ഷണിച്ചു വരുത്തുന്നവർ

നിങ്ങൾക്ക് ഒരു പക്ഷേ നിങ്ങളെ വേണ്ടായിരിക്കാം, എന്നാൽ നിങ്ങളുടെ കുട്ടികൾക്ക്….നിങ്ങളുടെ ഭാര്യക്ക്……… നിങ്ങളുടെ മാതാപിതാക്കൾക്ക് നിങ്ങളെ വേണം, നിങ്ങൾക്കുണ്ടാവുന്ന ഓരോ പ്രയാസവും അവരെ തളർത്തും

മാറ്റാർക്കൊക്കെയോ ദൈവം നൽകാത്ത അമൂല്യമായ ആരോഗ്യം നമ്മളാൽ നശിപ്പിക്കാൻ പാടില്ല.

അതേ…….,…രോഗം വന്നിട്ട് ചികിൽസിക്കുന്നതിനേക്കാൾ എത്രയോ ഭേദമാണ് രോഗം വരാതെ സൂക്ഷിക്കലും ഉള്ള രോഗത്തിനെ നിയന്ത്രിച്ച് നിർത്തുകയും ചെയ്യുക എന്നത്.

പറഞ്ഞ് വരുന്നത് എന്തെന്നാൽ കഴിഞ്ഞ ദിവസം ഖത്തറി വീട്ടിൽ ഡ്രൈവർ ആയി ജോലി ചെയ്യുന്ന ഒരു സുഹൃത്തിന്റ കോൾ വന്നിരുന്നു, “കൂടെയുള്ള 35 വയസ്സ് മാത്രം പ്രായമുള്ള മറ്റൊരു ഡ്രൈവർ ഏറെ ക്ഷീണിതനാണ്, ശരീര ഭാരം ക്രമാതീതമായി കുറയുന്നു, ദാഹവും വിശപ്പും കൂടുതൽ ആണ്, മുമ്പ് പ്രമേഹത്തിന് മരുന്ന് കഴിച്ചിരുന്നു ഇപ്പോൾ കഴിക്കുന്നില്ല എന്ത് ചെയ്യണം ” ഇതായിരുന്നു ഉള്ളടക്കം.

ബ്ലഡ്‌ ഷുഗർ എവിടുന്നേലും ചെക്ക് ചെയ്യാൻ പറ്റിയാൽ ചെയ്ത് അറിയിക്കാൻ പറഞ്ഞു, ഇദ്ദേഹം ചെക്ക് ചെയ്ത് അറിയിച്ചു, ഫാസ്റ്റിംഗ് ഷുഗർ 400 ആണ് (Normal 70-110).

എത്രയും വേഗം ഖത്തർ റെഡ് ക്രെസെന്റ് വർക്കേഴ്സ് ഹെൽത്ത്‌ സെന്ററിൽ പോവാൻ നിർദ്ദേശിച്ചു, ഹെൽത്ത്‌ കാർഡ് ഇല്ലെങ്കിലും ഇത്തരം urgent കേസുകൾ അവിടെ ചികിൽസിക്കും, ഇദ്ദേഹം അവിടെ പോയി, കാര്യങ്ങൾ അവർ കൂടുതൽ ചോദിച്ചറിഞ്ഞു ഏഴ് വർഷത്തോളമായി പ്രമേഹ രോഗിയാണ്, ഖത്തറിലേക്ക് വന്നപ്പോൾ കുറച്ച് മരുന്ന് നാട്ടിൽ നിന്ന് കൊണ്ട് വന്നിരുന്നു എന്നാൽ അത്‌ കഴിഞ്ഞു, പിന്നെ മരുന്ന് വാങ്ങിയില്ല, മാസങ്ങളായി മരുന്ന് കഴിക്കാറില്ല,ഡോക്ടറെ കാണിച്ചില്ല,ജോലി സാഹചര്യവും അല്പം ബുദ്ധിമുട്ടാണ്.

ഡോക്ടറുടെ പരിശോധനക്കും ലാബ് ടെസ്റ്റിനും (ലാബ് ടെസ്റ്റിൽ ഷുഗർ ഇത്രക്ക് കൂടിയത് കൊണ്ടുള്ള ബുദ്ധിമുട്ടുകൾ ഉണ്ട് -എന്നാൽ കൃത്യമായി മരുന്ന് എടുത്താൽ എല്ലാം നോർമൽ ആവും) ശേഷം ഒരു മാസത്തേക്കുള്ള മരുന്നും ലഭിച്ചു, ഇനി ജീവിതത്തിൽ ഒരിക്കലും ഇദ്ദേഹം ഈ തെറ്റ് ആവർത്തിക്കാൻ വഴി ഇല്ല കാരണം ഇതിന്റെ ഭവിശത്തുകൾ ഇദ്ദേഹത്തെ ഡോക്ടറും നഴ്സും കൃത്യമായി പറഞ്ഞ് മനസിലാകിയിട്ടുണ്ട്.

വിഷയം അതല്ല, ഇത്ര അനിയന്ത്രിത പ്രമേഹം ഉള്ള ഇദ്ദേഹം കുറച്ച് നാൾ കൂടെ മരുന്ന് കഴിക്കാതെ ഇരുന്നിരുന്നെങ്കിൽ… ഡോക്ടറെ കാണിച്ചില്ലായിരുന്നു എങ്കിൽ നമ്മുടെ സമൂഹത്തിലേക്ക് ഒരു ‘കിഡ്നി രോഗി’ കൂടി വർധിക്കുമായിരുന്നു, ഇപ്പോൾ ധാരാളായി നടക്കുന്ന ഒരു പ്രവണത.

മൂത്രത്തിൽ പ്രോടീന്റെ അളവ്
കൂടി (Diabetic Nephropathy), ഹൃദയ സംബന്ധമായ രോഗങ്ങൾ (Cardiovascular Disease), നാഡി സംബന്ധമായ അസുഖങ്ങൾ (Neuropathy), കണ്ണിന്റെ അസുഖം (Diabetic Retinopathy), തുടങ്ങിയ അനിയന്ത്രിത പ്രമേഹത്തിന്റെ ബുദ്ധിമുട്ടുകൾ എല്ലാം ഇദ്ദേഹത്തെ തേടിയെത്തിയേനെ.

ചില അസുഖങ്ങളെ ചില ബുദ്ധിമുട്ടുകളെ നാം മാടി വിളിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇത്തരം കേസുകൾ.

ഇത് കേവലം ഇദ്ദേഹത്തിന്റെ മാത്രം പ്രവണതയല്ല, ഇങ്ങനെ ധാരാളം ആളുകൾ നമുക്ക് ചുറ്റും ഉണ്ട്.

ജോലി അല്ല പ്രധാനം, പണമല്ല പ്രധാനം, നമ്മുടെ ആരോഗ്യമാണ് പ്രധാനം, അത്‌ നഷ്ടപ്പെട്ടാൽ പിന്നെ മനുഷ്യൻ ഒന്നുമില്ലാത്തവനാവും…. പലപ്പോഴും ആരുമില്ലാത്തവനാവും… അവന്റെ പണവും സമ്പത്തും എല്ലാം കൊടുക്കാമെന്ന് പറഞ്ഞാലും തിരികെ കിട്ടാത്തതായി ‘ആരോഗ്യം’ അവശേഷിക്കും.

(ഖത്തറിലെ പബ്ലിക് ഹെൽത്ത് പ്രൊമോട്ടറായ നിസാർ ചെറുവത്ത് ആണ് ലേഖകൻ)

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KEKqAE6evvwAVoZC0kJ31r

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button