ഖത്തർ അമീറിന്റെ ‘മധുരമുള്ള’ രൂപം; സമ്മാനവുമായി മലയാളി യുവാവ്
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ രൂപം കേക്കിൽ തീർത്ത് മലയാളി യുവാവ്. കുഴുപ്പിള്ളി ചെറുവൈപ്പിൻ സ്വദേശിയും ദോഹയിൽ കേക്ക് മേക്കറുമായ സെബാസ്റ്റ്യൻ ആണ് വ്യത്യസ്തമായ ആശയത്തിൽ കേക്ക് ഒരുക്കിയത്. 2 വർഷമായി ദോഹയിൽ കേക്ക് ഡിസൈനറായ ഇദ്ദേഹം ഒരു ശില്പി കൂടിയാണ്.
സഹപ്രവർത്തകനായ കോഴിക്കോട് വാണിമേൽ സ്വദേശി നവാസിന്റെ പ്രോത്സാഹനമാണ് അമീറിന്റെ രൂപത്തിൽ കേക്ക് നിർമിക്കാൻ സെബാസ്റ്റ്യനെ സഹായിച്ചത്. സുഹൃത്തായ രമേഷ് അയ്യമ്പിള്ളിയുടെ സഹായത്തോടെ ഒരു മാസം എടുത്ത് കേക്ക് നിർമാണം പൂർത്തിയാക്കി.
അർധകായ രൂപത്തിലുള്ള കേക്കിന് 2 അടി ഉയരവും 11 കിലോഗ്രാം തൂക്കവുമുണ്ട്. കേക്ക് നേരിട്ട് അമീറിന് സമ്മാനമായി നൽകണം എന്നാണ് സെബാസ്റ്റ്യന്റെ ഇപ്പോഴുള്ള ആഗ്രഹം.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ