മഴയ്ക്കായി പ്രാർത്ഥന നമസ്കാരത്തിൽ പങ്കു ചേർന്ന് അമീർ
അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി വ്യാഴാഴ്ച രാവിലെ അൽ-വജ്ബ പ്രാർത്ഥനാ മൈതാനത്ത് വിശ്വാസികൾക്കൊപ്പം ഇസ്തിസ്‌ക (മഴ തേടി) പ്രാർത്ഥന നമസ്കാരം നടത്തി.
പ്രാർത്ഥനയ്ക്ക് ശേഷം നടന്ന പ്രഭാഷണത്തിൽ, പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയ കാസേഷൻ കോടതിയിലെ ജഡ്ജിയും ജുഡീഷ്യൽ സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. തഖീൽ സയർ അൽ ഷമ്മാരി, സർവ്വശക്തനായ അല്ലാഹുവിനോട് പാപമോചനത്തിനും മഴയ്ക്കും അപേക്ഷിക്കാൻ വിശ്വാസികളോട് അഭ്യർത്ഥിച്ചു.
ദാന ധർമ്മങ്ങൾ വർധിപ്പിക്കാനും ഡോ. അൽ ഷമ്മാരി ജനങ്ങളോട് അഭ്യർത്ഥിച്ചു.
അമീറിന്റെ വ്യക്തിഗത പ്രതിനിധി ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽതാനി, ശൈഖ് അബ്ദുല്ല ബിൻ ഖലീഫ അൽതാനി, ശൈഖ് ജാസിം ബിൻ ഖലീഫ അൽതാനി, ശൂറാ കൗൺസിൽ സ്പീക്കർ എച്ച്ഇ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിം, കൂടാതെ നിരവധി ശൈഖുമാരും മന്ത്രിമാരും പൗരന്മാരും പ്രാർത്ഥനയിൽ പങ്കുചേർന്നു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ >വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👇 https://chat.whatsapp.com/CGezRNsh35nLZC0vevQaom