2022 ലെ ഫിഫ ലോകകപ്പിൽ ഒരു “ഫ്ലോട്ടിംഗ് ഹോട്ടലാ”യി MSC ഓപ്പറ എന്ന ക്രൂയിസ് കപ്പലും. 1,075 പാസഞ്ചർ ക്യാബിൻ ക്രൂയിസ് കപ്പൽ നവംബർ 19 മുതൽ ഡിസംബർ 19 വരെ രാജ്യത്ത് നിലയുറപ്പിക്കുമെന്ന് ഇറ്റാലിയൻ ക്രൂയിസ് കോർപറേറ്റായ എംഎസ്‌സി ക്രൂയിസ് പത്രക്കുറിപ്പിൽ അറിയിച്ചു.
സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആന്റ് ലെഗസിയുമായി ചേർന്ന് പ്രവർത്തിക്കുന്ന ദോഹയിലെ ഒരു ക്രൂയിസ് കപ്പൽ ഹോട്ടലായി എംഎസ്‌സി ക്രൂയിസ് മാറുമെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള മൂന്നാമത്തെ ക്രൂയിസ് കപ്പലാണ് ഇത്. എംഎസ്‌സി വേൾഡ് യൂറോപ്പ, എംഎസ്‌സി പൊയേഷ്യ എന്നിവയാണ് മറ്റുള്ളവ.
ഫുട്ബോൾ പ്രേമികൾക്കും ദോഹയിലേക്കുള്ള സന്ദർശകർക്കും ഈ പുതിയ താമസ സൗകര്യം കുറഞ്ഞത് രണ്ട് രാത്രികളിലേക്കെങ്കിലും ബുക്ക് ചെയ്യാം. ദോഹയിലേക്കുള്ള സന്ദർശകർക്കായി കപ്പൽ 1,075 പാസഞ്ചർ ക്യാബിനുകൾ വാഗ്ദാനം ചെയ്യും.
“നവംബർ 19 മുതൽ ഡിസംബർ 19 വരെ തുറമുഖത്ത് സന്ദർശകരെ സ്വാഗതം ചെയ്യുന്നതിനായി കപ്പൽ സജ്ജമായിരിക്കും,” കുറിപ്പ് വ്യക്തമാക്കി.
‘MSC Poesia’, ‘MSC World Europa’ എന്നിവ ദോഹയുടെ ഗ്രാൻഡ് ടെർമിനലിൽ നിന്ന് ദോഹയുടെ ഹൃദയഭാഗമായ സൂഖ് വാഖിഫിലേക്ക് ഓരോ 10 മിനിറ്റിലും ഷട്ടിൽ യാത്ര ചെയ്യും.
കപ്പലിന്റെ ഒമ്പത് ഡെക്കുകളിൽ ഉടനീളം, ആകർഷകമായ ലാ കബാല പിയാനോ ലോഞ്ച്, സായാഹ്ന വിനോദത്തിനുള്ള ഗംഭീരമായ ടീട്രോ ഡെൽ ഓപ്പറ തിയേറ്റർ, നിരവധി റെസ്റ്റോറന്റുകൾ, സ്പാ, ജിം, നീന്തൽക്കുളങ്ങൾ എന്നിവയുൾപ്പെടെ വിവിധ ലോഞ്ചുകളും വിനോദ വേദികളും സജ്ജീകരിച്ചിട്ടുണ്ട്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ >വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👇 https://chat.whatsapp.com/KQUGnSTIOYmG9WLSJb6RMi