ഖത്തർ ലോകകപ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിന്റെ പോസ്റ്റർ ബോയ് ആയിരിക്കില്ലെന്ന് റിപ്പോർട്ടുകൾ. ദോഹയുടെ ടവറുകൾക്ക് മുകളിൽ 75 അടി ഉയരമുള്ള ഭീമാകാരമായ പരസ്യബോർഡിൽ നിറയാൻ ഇവന്റിൽ കളിക്കുന്ന ഓരോ ടീമും അവരുടെ പ്രധാന കളിക്കാരന്റെ ചിത്രം ഉപയോഗിക്കും. എന്നാൽ ഈ ലോകകപ്പിൽ ഏവരും പ്രതീക്ഷിച്ചിരുന്ന പോർച്ചുഗലിന്റെ റൊണാൾഡോ പോസ്റ്ററിൽ നിന്ന് അവഗണിക്കപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
ESPN അനുസരിച്ച്, റൊണാൾഡോയെ പോർച്ചുഗൽ അവരുടെ പോസ്റ്ററിൽ നിന്ന് ഒഴിവാക്കും. പകരം അദ്ദേഹത്തിന്റെ സഹ കളിക്കാരനും മാഞ്ചസ്റ്റർ യുണൈറ്റഡ് താരവുമായ ബ്രൂണോ ഫെർണാണ്ടസ് അല്ലെങ്കിൽ ലിവർപൂളിന്റെ ഡിയോഗോ ജോട്ടയ്ക്കോ ആണ് നറുക്ക് വീഴുക.
കഴിഞ്ഞ വർഷം എക്കാലത്തെയും മികച്ച അന്താരാഷ്ട്ര ഗോൾ സ്‌കോററായി മാറിയ താരത്തെ അവഗണിക്കാനുള്ള പോർച്ചുഗലിന്റെ തിരഞ്ഞെടുപ്പ് ആരാധകരെ അത്ഭുതപ്പെടുത്തുന്നുണ്ട്.
എന്നാൽ തന്നെയും 37-കാരനായ റൊണാൾഡോ ടീമിനെ സംബന്ധിച്ചും സ്വന്തം നിലവാരമനുസരിച്ചും മോശം ഫോമിലാണ്. തന്റെ രാജ്യത്തിനായി കഴിഞ്ഞ ഒമ്പത് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ മാത്രമാണ് റൊണാൾഡോ നേടിയത്.
സ്ക്വാഡിലെ ഒരു പ്രായം കുറഞ്ഞ അംഗത്തെ തിരഞ്ഞെടുക്കുന്നതിലൂടെ, പോർച്ചുഗൽ അവരുടെ ദേശീയ ടീമിനായി ഒരു പുതിയ ദിശ സ്വീകരിക്കുന്നതിനൊപ്പം, റൊണാൾഡോ എന്ന തങ്ങളുടെ ഇതിഹാസ നായകന്റെ അസ്തമന കാലത്തേക്കുള്ള കാൽവെപ്പായും കരുതുന്നു.
അതേസമയം, അർജന്റീനയും തങ്ങളുടെ പോസ്റ്ററിൽ ലയണൽ മെസ്സിയെയാണോ അവതരിപ്പിക്കേണ്ടതെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. രണ്ട് മെഗാസ്റ്റാറുകളും നഷ്‌ടപ്പെടുകയാണെങ്കിൽ, ഒരു ദശാബ്ദത്തിലേറെയായി ലോക ഫുട്‌ബോളിൽ ആധിപത്യം പുലർത്തുന്ന മെസ്സിയുടെയും റൊണാൾഡോയുടെയും യുഗത്തിന്റെ അവസാനത്തെയും അത് പ്രതിനിധീകരിക്കും.
പുതുതായി കമ്മീഷൻ ചെയ്ത ഈ പോസ്റ്ററുകളിൽ തങ്ങളുടെ ദേശീയ ടീമിനെ പ്രതിനിധീകരിക്കുന്നത് ആരാണെന്ന് മറ്റ് പല രാജ്യങ്ങളും ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ക്രൊയേഷ്യ ലൂക്കാ മോഡ്രിച്ചിനെയും സെനഗൽ സാഡിയോ മാനെയെയും ദോഹയുടെ അംബരചുംബികളിൽ അവതരിപ്പിക്കാൻ തിരഞ്ഞെടുത്തു കഴിഞ്ഞു.