അദായിദ് ബീച്ചിൽ മത്സ്യങ്ങൾ ചത്ത് പൊങ്ങിയ സംഭവം അന്വേഷിക്കും
ദോഹ: ഖോർ അൽ അദായിദ് മേഖലയിൽ മത്സ്യങ്ങൾ ചത്തുപൊങ്ങുന്നുവെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ചതായും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതായും പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (എംഒഇസിസി) അറിയിച്ചു.
മൽസ്യങ്ങൾ ചത്തുപൊങ്ങുന്ന പ്രതിഭാസത്തിന്റെ തുടർനടപടികൾക്കായി മോണിറ്ററിംഗ് വകുപ്പും പ്രകൃതി സംരക്ഷണ വകുപ്പും ഉടൻ ഇടപെട്ടതായി മന്ത്രാലയം അറിയിച്ചു.
സംഭവത്തിന് പിന്നിലെ കാരണങ്ങൾ കണ്ടെത്തുന്നതിനായി ഒരു കൂട്ടം വിദഗ്ധർ മത്സ്യത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്..
ഈ പ്രദേശത്ത് മത്സ്യങ്ങൾ ചത്തൊടുങ്ങുന്നത്, പ്രത്യേകിച്ച് വേനൽക്കാലത്ത്, സമുദ്രജലത്തിന്റെ ഉയർന്ന താപനില മൂലമാണ് സാധാരണയായി സംഭവിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.
അതേസമയം, ചത്ത മത്സ്യങ്ങൾ പൊങ്ങിയ അൽ അദൈദ് ബീച്ച് ശാസ്ത്രീയമായി വൃത്തിയാക്കിയതായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC) അറിയിച്ചു.