Qatar
ഖത്തർ നിവാസികൾക്ക് ബുധനാഴ്ച രാത്രി ‘സൂപ്പർമൂൺ’ കാണാം
ദോഹ: ഖത്തർ നിവാസികൾക്ക് ഇന്ന് രാത്രി സൂപ്പർമൂൺ കാണാം. ഈ വർഷത്തെ സൂപ്പർമൂൺ പ്രതിഭാസത്തിന്റെ അവസാന ഭാവത്തിന് ബുധനാഴ്ച വൈകുന്നേരം സാക്ഷ്യം വഹിക്കും. ഇതിന് മുൻപുള്ള ദൃശ്യത ജൂൺ 14 നായിരുന്നു. സൂപ്പർമൂണിൽ ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് (357.3 ആയിരം കി.മീ) ആയിരിക്കുന്നതിനാൽ, സാധാരണ പൂർണ്ണചന്ദ്രനേക്കാൾ 14% വലുതും 30% പ്രകാശവുമുള്ളതായിരിക്കും.
ഖത്തർ കലണ്ടർ ഹൗസ് അനുസരിച്ച്, ബുധനാഴ്ച വൈകുന്നേരം 6:29 മുതൽ വ്യാഴാഴ്ച പുലർച്ചെ 4:52 ന് സൂര്യോദയം വരെ നിവാസികൾക്ക് ഖത്തർ ആകാശത്ത് സൂപ്പർമൂൺ ദർശിക്കാം.
Astronomy.com റിപ്പോർട്ട് പ്രകാരം, ബുധനാഴ്ച ഉച്ചതിരിഞ്ഞ് ചന്ദ്രൻ അതിന്റെ പൂർണ്ണമായ ഉച്ചസ്ഥായിയിലെത്തും. അന്ന് രാത്രി ഉദയത്തോടെ അത് പൂർണ്ണമായി ദൃശ്യമാകും. ചൊവ്വാഴ്ചയും വ്യാഴാഴ്ചയും രാത്രിയിൽ ഇത് 98% പൂർണതയിലും കാണാം.